App Logo

No.1 PSC Learning App

1M+ Downloads
അവശിഷ്ട പർവ്വതങ്ങൾക്ക് (റെസിഡ്യൂൽ ൽ പർവ്വതം) ഉദാഹരണമാണ്

Aആരവല്ലി

Bസഹ്യാദ്രി

Cഏലമലക്കുന്നുകൾ

Dനീലഗിരിക്കുന്നുകൾ

Answer:

A. ആരവല്ലി

Read Explanation:

ആരവല്ലി പർവ്വതം

  • ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആരവല്ലി പർവതനിരകൾ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മലനിരകളിൽ ഒന്നാണ്

  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിരയാണ്  ആരവല്ലി

  • അവശിഷ്ട പർവ്വതങ്ങൾക്ക് (റെസിഡ്യൂൽ ൽ പർവ്വതം) ഉദാഹരണമാണ് ആരവല്ലി പർവ്വതം

  • ."കൊടുമുടികളുടെ വരി" എന്നാണ്‌ ആരവല്ലി എന്ന വാക്കിന്റെ അർഥം

  • ആരവല്ലി ഗുജറാത്ത് മുതൽ ഡൽഹി വരെ രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ  692 കി.മീ വ്യാപിച്ച് കിടക്കുന്നു

  • 600m മുതൽ 900m വരെയാണ് ആരവല്ലി പർവതനിരകളുടെ ശരാശരി ഉയരം.

  • ആരവല്ലിയിലെ ഏറ്റവും വലിയ കൊടുമുടി മൗണ്ടു ആബുവിലുള്ള ഗുരു ശിഖർ ആണ്‌


Related Questions:

താഴെ പറയുന്നവയിൽ ഹിമാലയ പർവ്വതനിരയുടെ സവിശേഷത ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.ഹിമാലയത്തിന്റെ വടക്ക് ഭാഗമായ ഹിമാദ്രിയിൽ നിരവധി കൊടുമുടികളുണ്ട്.

2.എവറസ്റ്റ്, കാഞ്ചൻജംഗ, നംഗപർബത്, നന്ദാ ദേവി തുടങ്ങിയവ ഹിമാദ്രിയിലെ കൊടുമുടികളാണ്.

3. ഹിമാചൽ, ഹിമാദ്രിയുടെ  തെക്ക് വശത്തായി സ്ഥിതി ചെയ്യുന്നു.

ഭൂമിയുടെ മൂന്നാം ദ്രുവം എന്നറിയപ്പെടുന്നത് ?
The Lesser Himalayas are also called as?

ട്രാൻസ് ഹിമാലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.ഹിമാദ്രിക്ക്  വടക്കായി സസ്ക്കർ പർവതനിരകൾക്ക് സമാന്തരമായാണ് ട്രാൻസ് ഹിമാലയം നിലകൊള്ളുന്നത്

2.ടിബറ്റിലെ 'കൈലാസം' സ്ഥിതിചെയ്യുന്നത് ട്രാൻസ് ഹിമലയത്തിലാണ്.

3. 'കാംഗ് റിമ്പോച്ചെ' എന്നാണ് ടിബറ്റൻ ഭാഷയിൽ കൈലാസം അറിയപ്പെടുന്നത്.