App Logo

No.1 PSC Learning App

1M+ Downloads
അസ്ഥികളെ ബാധിക്കുന്ന കാൻസർ ഇവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു ?

Aഅഡിനോമ

Bലിംഫോമ

Cസാർക്കോമ

Dകാഴ്സിനോമ

Answer:

C. സാർക്കോമ

Read Explanation:

  • അഡിനോമ - തൈറോയ്ഡ്, പിട്ട്യൂട്ടറി, അഡ്രീനല്‍ തുടങ്ങിയ ഗ്രന്ഥികളില്‍ ഉണ്ടാവുന്ന കാന്‍സര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

  • ലിംഫോമ -ലിംഫാറ്റിക്ക് സിസ്റ്റത്തില്‍ വരുന്ന കാന്‍സര്‍ ആണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

  • സാര്‍ക്കോമ - മസിലുകള്‍, അസ്ഥികള്‍, തരുണാസ്ഥികള്‍ തുടങ്ങിയവയില്‍ വരുന്ന കാന്‍സറുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

  • കാഴ്സിനോമ - മൂക്ക്, കുടലുകള്‍, ജനനേന്ദ്രിയങ്ങള്‍, സ്തനങ്ങള്‍, മൂത്രാശയം തുടങ്ങിയവയില്‍ ഉണ്ടാകുന്ന കാന്‍സറുകള്‍ ഇവക്ക് ഉദാഹരണം ആണ്.


Related Questions:

താഴെ പറയുന്നവയിൽ ജീവിതശൈലി രോഗങ്ങളിൽ പെടാത്തത് ഏത് ?
എംഫിസിമ ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ്?
താഴെ തന്നിരിക്കുന്നത് ജീവിതശൈലി രോഗം ഏതാണ്?
പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം ?
ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളിൽ കാൽസ്യം, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി ധമനികളുടെ ഉള്ള് പോകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത് ?