App Logo

No.1 PSC Learning App

1M+ Downloads
ആഗ്നേയ ശിലക്ക് ഉദാഹരണമല്ലാത്തത് ഏത് ?

Aബസാൾട്ട്

Bറയോലൈറ്റ്

Cചുണ്ണാമ്പ് കല്ല്

Dആന്റിസെറ്റ്

Answer:

C. ചുണ്ണാമ്പ് കല്ല്

Read Explanation:

ആഗ്നേയ ശില

  • ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ് ആഗ്നേയ ശില (igneous rock).

  • മാഗ്മ തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്.

  • ലാവ ഘനീഭവിച്ച് രൂപം പ്രാപിക്കൗന്നവയാണ് ഇത്തരം ശിലകൾ.

  • ശകതമായ താപം മൂലം സൃഷ്ടിക്കപ്പെടുന്നതായതുകൊണ്ടാണു ഇവയെ ആഗ്നേയശില എന്നു വിളിക്കുന്നത്.

  • ക്രിസ്റ്റലീകരണം വഴിയോ അല്ലാതെയോ ഭൗമോപരിതലത്തിലോ അതിനു താഴെയോ ഇവ രൂപപ്പെടാം.

  • ഭൂമിയുടെ പുറമ്പാളിയിലോ മാന്റിലിലോ ഉള്ള പാറകൾ ഭാഗികമായി ഉരുകിയാണ് മാഗ്മ ഉണ്ടാകുന്നത്.

  • സാധാരണയായി മൂന്ന് കാരണങ്ങളാലാണ് മാഗ്മ ഉണ്ടാകുന്നത്: താപനിലയിലെ വർദ്ധനവ്, മർദ്ദത്തിന്റെ കുറയൽ, ഘടനയിലെ വ്യതിയാനം.

  • 700-ലേറെ തരം ആഗ്നേയശിലകളുണ്ട്.

  • ഇവയിൽ മിക്കതും ഭൂമിയുടെ ഉപരിതലത്തിന് താഴെയാണ്.

  • ഘടനയും എങ്ങനെ രൂപപ്പെട്ടുവെന്നതനുസരിച്ചും ഇവ വ്യത്യസ്ത സ്വഭാവസവിശേഷതകൾ കാണിക്കുന്നു.

  • ഉദാ :ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ്


Related Questions:

ഒരു കല്ല് പൊട്ടുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ കഷണത്തിന്റെ പേരെന്താണ്?
ഗ്രാനൈറ്റ് ഏതു തരം ശിലകൾക്കുദാഹരണമാണ്
Granite is an
ശിലാതൈലം എന്നറിയപ്പെടുന്നത് ?

താഴെ കൊടുത്തവയിൽ അവസാദ ശിലകൾക്ക് ഉദാഹരണങ്ങൾ ഏവ?

1. ചുണ്ണാമ്പ് കല്ല്

2. ഗ്രാനൈറ്റ്

3. കൽക്കരി

4. മാർബിൾ