ഇരുപതാം ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ ആത്മീയാചാര്യന്മാരിൽ ഒരാളാണു് വാഗ്ഭടാനന്ദൻ (ജീവിതകാലം: 1885 ഏപ്രിൽ 27 - 1939 ഒക്ടോബർ 29). കേരളമെങ്ങും മതാന്ധതക്കും അനാചാരങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ പ്രവർത്തിച്ചു. പൂജാദികർമ്മങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്തു.