App Logo

No.1 PSC Learning App

1M+ Downloads
ആത്മവിശ്വാസത്തോടെയും തെറ്റ് പറ്റുമോ എന്ന ഭയം ഇല്ലാതെയും പഠനത്തിൽ ഏർപ്പെടുക എന്നത് ഫലപ്രദമായ ബോധനരീതിയുടെ ഒരു സുപ്രധാന ഘടകമാണ്. ഈ ഘടകം പ്രാവർത്തികമാകാതിരിക്കുന്ന സന്ദർഭം ?

Aകുട്ടികളുടെ വിവിധങ്ങളായ ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ

Bകുട്ടികളുടെ ഊഹത്തിൽ ഊന്നിയ ആശയങ്ങളും പ്രവർത്തനങ്ങളും നിരുത്സാഹപ്പെടുത്തൽ

Cഅന്വേഷണങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രേരിപ്പിക്കൽ

Dഅസാധാരണങ്ങളായ ആശയങ്ങളും പ്രതികരണങ്ങളും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യൽ

Answer:

B. കുട്ടികളുടെ ഊഹത്തിൽ ഊന്നിയ ആശയങ്ങളും പ്രവർത്തനങ്ങളും നിരുത്സാഹപ്പെടുത്തൽ

Read Explanation:

ബോധനരീതികൾ

  • വിദ്യാർത്ഥികളുടെ ചിന്തയിലും വ്യവഹാരങ്ങളിലും അനുയോജ്യമായ പരിവർത്തനങ്ങൾ സൃഷ്ടിക്കത്തക്ക രീതിയിൽ ആസൂത്രിതമായി നടത്തുന്ന പഠന പ്രവർത്തനങ്ങളാണ് ബോധനരീതികൾ
  • ബോധനരീതികൾ പ്രാവർത്തികമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നേരിട്ട് ലഭ്യമാക്കുന്നതാണ് ബോധനഫലം

 

  • ശിശുകേന്ദ്രീകൃത പാഠ്യപദ്ധതി പൂർണമായും കുട്ടിയുടെ പക്ഷത്ത് നിന്നുള്ള ബോധനശാസ്ത്ര ചിന്തകളാണ്.
  • ശിശു കേന്ദ്രീകൃത പാഠ്യപദ്ധതിയിൽ കുട്ടി സ്വാഭാവികമായി പഠിക്കുന്നതെങ്ങനെയാണോ അത്തരം പഠനസാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഒരു ഫെസിലിറ്റേറ്ററുടെ റോൾ ആണ് അധ്യാപകനുള്ളത്.

Related Questions:

പ്രശ്ന പരിഹരണത്തിലെ ഘട്ടങ്ങളെ ക്രമമായി രേഖപ്പെടുത്തുക

  1. പരികല്പനയുടെ രൂപീകരണം
  2. പ്രശ്നം തിരിച്ചറിയൽ
  3. വിവരശേഖരണം
  4. നിഗമനത്തിൽ എത്തിച്ചേരൽ
Which of the following is a projected aid?
In Continuous and Comprehensive Evaluation (CCE):
Which among the following will come under the Principles of Curriculum Construction?
The year plan for subjects taught in the high school classes of Kerala is prepared by: