ആത്മീയ ബുദ്ധി (Spiritual Intelligence)
- ഒരു വ്യക്തിയുടെ ആത്മസത്തയെ തിരിച്ചറിയുന്ന ഘടകമാണ് ആത്മീയ ബുദ്ധി.
- ധനാഹ് സോഹർ (Danah Zohar) ആണ് ആത്മീയ ബുദ്ധി എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത്.
ആത്മീയ ബുദ്ധിയുടെ സവിശേഷതകൾ:
- സന്ദർഭത്തിനനുസരിച്ച് സ്വാഭാവികമായും, അയവോടെയും, പ്രതികരിക്കാനുള്ള കഴിവ്.
- സ്വന്തം കഴിവിനെക്കുറിച്ചും, പരിമിതികളെക്കുറിച്ചുമുള്ള, ഉയർന്ന ബോധം.
- വിഷമാവസ്ഥകളെ അഭിമുഖീകരിക്കാനുള്ള കഴിവ്..
- വേദനകളെ അഭിമുഖീകരിക്കാനും, അവയെ സന്തോഷമാക്കി മാറ്റാനുമുള്ള കഴിവ്.
- മൂല്യങ്ങളാലും, കാഴ്ചപ്പാടുകളാലും, പ്രചോദിതമാകാനുള്ള ശേഷി.
- മറ്റുള്ളവരുടെ വ്യക്തിത്വത്തെ മനസിലാക്കാനുള്ള കഴിവ്.