App Logo

No.1 PSC Learning App

1M+ Downloads
ആദ്യബാല്യ (Early Childhood) ത്തിലെ ഡവലപ്മെന്റൽ ടാസ്കുകളിൽ ഉൾപ്പെടാത്തത് ഏത് ?

Aനടക്കാൻ പഠിക്കൽ

Bലിംഗ വ്യത്യാസം മനസ്സിലാക്കുക

Cസാമൂഹികാംഗീകാരമുള്ള പെരുമാറ്റ രീതികൾ പ്രദർശിപ്പിക്കുക

Dവിസർജന പ്രക്രിയകളെ നിയന്ത്രിക്കുക

Answer:

C. സാമൂഹികാംഗീകാരമുള്ള പെരുമാറ്റ രീതികൾ പ്രദർശിപ്പിക്കുക

Read Explanation:

ആദ്യ ബാല്യം (Early childhood):

  • ഈ ഘട്ടത്തിൽ കുട്ടിയുടെ സാമൂഹിക വ്യവഹാര മേഖല, കുടുംബമാണ്.
  • കുട്ടി, ഈ ഘട്ടത്തിൽ അമൂർത്ത ചിന്താശേഷി നേടുന്നില്ല.
  • കുട്ടികൾ കളിയുടെയും, വായനയുടേയും, എഴുത്തിന്റേയും ബാല പാഠങ്ങൾ അഭ്യസിക്കുന്നത് ഈ ഘട്ടത്തിലാണ് (LKG, UKG Stage).
  • ശാരീരികവും, ജൈവപരവുമായ (Biological) ആവശ്യങ്ങൾക്ക് അന്യരെ ആശ്രയിക്കുന്ന പ്രവണത കുറയുന്നു.
  • കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാനും, അവയിൽ സചേതനത്വം (ജീവനുണ്ട് എന്ന ബോധം) ആരോപിച്ച് പെരുമാറാൻ ശ്രമിക്കുന്ന ഘട്ടമാണിത്.
  • ഓട്ടം, ചാട്ടം, സംഘ കളികൾ എന്നിവയിൽ താൽപര്യം കാണിക്കുന്നു.
  • കുട്ടി ഈ പ്രായത്തിൽ, കൂട്ടുകാരെ കണ്ടെത്താനും, ചങ്ങാത്തം കൂടാനും തുടങ്ങുന്നു.
  • അതിലൂടെ സഹകരണവും, അനുകമ്പയും, സാമൂഹികാംഗീകാരവും, കലഹവും, കളിയാക്കലും ശത്രുതയുമൊക്കെ ഉൾപ്പെട്ട സങ്കീർണമായ സാമൂഹിക വ്യവഹാര ശൈലി ആർജ്ജിക്കുന്നു.

 

  • ആദ്യബാല്യ (Early Childhood) ത്തിലെ ഡവലപ്മെന്റൽ ടാസ്കുകൾ :- 
    • നടക്കാൻ പഠിക്കൽ
    • ലിംഗ വ്യത്യാസം മനസ്സിലാക്കുക
    • വിസർജന പ്രക്രിയകളെ നിയന്ത്രിക്കുക

Related Questions:

ജാമറ്റ് എന്ന കുട്ടിയുടെ കാഴ്ചയിൽ നിന്ന് പാവയെ മാറ്റിയപ്പോഴേക്കും ജാമ് പാവയെ പൂർണമായും മറന്നുപോയി; പിയാഷെയുടെ അഭിപ്രായത്തിൽ അവൾ ഏത് ഘട്ടത്തിലാണ് ?
ബീജാങ്കുരണ ഘട്ടത്തിൻ്റെ മറ്റൊരു പേര് എന്താണ് ?
The release of which of these hormones is associated with stress ?
6 - 12 വയസ്സ് വരെ ഉൾപ്പെടുന്ന വികസന ഘട്ടം ?

താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് വളർച്ചാ കാലഘട്ടത്തിൻറെ സവിശേഷതയാണ് ?

  • വികാരങ്ങളുടെ തീക്ഷ്ണത
  • വൈകാരികമായ അസ്ഥിരത
  • അതിരുകവിഞ്ഞ ആത്മാഭിമാനം