App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ബാരോമീറ്റർ നിർമിച്ചു അന്തരീക്ഷമർദ്ദം അളന്നത് ആരാണ് ?

Aഇവാഞ്ചലിസ്റ്റാ ടോറിസെല്ലി

Bമൈക്കൽ ഫാരഡെ

Cഗലീലിയോ

Dജിയോവാനി വെഞ്ചുറി

Answer:

A. ഇവാഞ്ചലിസ്റ്റാ ടോറിസെല്ലി

Read Explanation:

ബാരോമീറ്ററും ടോറിസെല്ലിയും:

  • അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.
  • ആദ്യമായി ബാരോമീറ്റർ നിർമിച്ച് അന്തരീക്ഷമർദം അളന്നത് ‘ടോറിസെല്ലി’ എന്ന ശാസ്ത്രജ്ഞനാണ്.
  • ഇവാൻജലിസ്റ്റ് ടോറിസെല്ലി, 1608 ഓക്ടോബർ 15 ന് ഇറ്റലിയിൽ ജനിച്ചു.
  • അദ്ദേഹം ഭൗതികശാസ്ത്രജ്ഞനും, ഗണിതശാസ്ത്രജ്ഞനുമായിരുന്നു.
  • ഗലീലിയോയുടെ നിർദേശമനുസരിച്ച് മെർക്കുറി ഉപയോഗപ്പെടുത്തി ബാരോമീറ്ററിന്റെ തത്ത്വം അദ്ദേഹം ആവിഷ്കരിച്ചു.
  • അന്തരീക്ഷ മർദത്തിലുണ്ടാകുന്ന വ്യത്യാസം മൂലമാണ് ട്യൂബിലെ മെർക്കുറിയുടെ നിരപ്പ് മാറുന്നത് എന്നും അദ്ദേഹം കണ്ടെത്തി.
  • ഇതനുസരിച്ച് 1644ൽ അദ്ദേഹം ബാരോമീറ്റർ നിർമിച്ചു.

Related Questions:

വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു. ഈ തത്ത്വം അറിയപ്പെടുന്നത് ---- ?
ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് --- ?
അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണം ഏതാണ്?
ബോളുകൾക്കിടയിൽ ഊതുമ്പോൾ ബോളുകൾ അടുക്കുന്നു. ഇതിന് കാരണമായ പ്രതിഭാസം ഏതാണ്?
ദ്രാവക ഉപരിതലത്തിൽ നിന്നുള്ള ആഴം കൂടുന്തോറും ദ്രാവകമർദത്തിന് എന്തു മാറ്റം സംഭവിക്കുന്നു?