App Logo

No.1 PSC Learning App

1M+ Downloads
ആദർശവാദിയുടെ വിദ്യാഭ്യാസ ലക്ഷ്യം ?

Aമനുഷ്യനാൽ പ്രകൃതിയിൽ ഉണ്ടാക്കാൻ സാധിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവാനായിരിക്കണം.

Bആത്മ പ്രകാശനമാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം

Cപ്രാകൃത കാഴ്ച്ചപ്പാടുകളിൽ നിന്ന് വിഭിന്നമായി വൈകാരികമായും ബുദ്ധിപരമായും വികാസം പ്രാപിച്ച് പൂർണതയുള്ള ആദർശവാനായി ഒരു വ്യക്തിയെ മാറ്റുക എന്നതാണ്.

Dപ്രവർത്തിച്ച പഠിക്കുക എന്നതാണ്

Answer:

C. പ്രാകൃത കാഴ്ച്ചപ്പാടുകളിൽ നിന്ന് വിഭിന്നമായി വൈകാരികമായും ബുദ്ധിപരമായും വികാസം പ്രാപിച്ച് പൂർണതയുള്ള ആദർശവാനായി ഒരു വ്യക്തിയെ മാറ്റുക എന്നതാണ്.

Read Explanation:

ആദർശവാദം (Idealism)

  • വിദ്യാഭ്യാസ സമീപനങ്ങളിൽ ആദ്യം രൂപം കൊണ്ടതാണ് ആദർശവാദം
  • നാനാത്വത്തിൽ ഏകത്വം (Unity and Diversity) എന്ന തത്വത്തെ അംഗീകരിക്കുന്നതാണ് ആദർശവാദം
  • പാശ്ചാത്യദേശങ്ങളിലെ ആദർശവാദ ദാർശനികരിൽ പ്രധാനികളായിരുന്നു സോക്രട്ടീസും പ്ലേറ്റോയും.
  • വിദ്യാർത്ഥികൾ മൂല്യബോധവും അച്ചടക്കവും വ്യക്തിത്വമുളളവരും സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ളവരുമായി മാറണം.
  • ആദർശവാദിയുടെ വിദ്യാഭ്യാസ ലക്ഷ്യം പ്രാകൃത കാഴ്ച്ചപ്പാടുകളിൽ നിന്ന് വിഭിന്നമായി വൈകാരികമായും ബുദ്ധിപരമായും വികാസം പ്രാപിച്ച് പൂർണതയുള്ള ആദർശവാനായി ഒരു വ്യക്തിയെ മാറ്റുക എന്നതാണ്.
  • വ്യക്തിത്വ വികസനത്തിലധിഷ്ഠിതമായ ലക്ഷ്യവും സമൂഹ നന്മയിലധിഷ്ഠിതമായ ലക്ഷ്യവും വിദ്യാഭ്യാസത്തിനുണ്ട്. 

ആദർശവാദത്തിലെ മൂന്ന് പ്രധാന ആശയങ്ങൾ 

  1. മനുഷ്യന്റെ ആത്മീയ മൂല്യങ്ങളായ സത്യം, ശിവം ( നന്മ ), സുന്ദരം എന്നിവയെ സാക്ഷാത്കരിക്കുക എന്നതാണ് മനുഷ്യന്റെ ധർമ്മം
  2. ആത്മാവിന്റെ മോചനമാണ് ആദർശവാദത്തിലെ രണ്ടാമത്തെ തത്വം.
    • ആദർശവാദി പ്രാധാന്യം കൽപ്പിക്കുന്നത് ആത്മീയതയ്ക്കായതിനാൽ ശാരീരിക സുഖങ്ങിളിൽ നിന്നുമുള്ള ആത്മാവിന്റെ മോചനത്തിൽ വിശ്വസിക്കുന്നു.
  3. മഹത്തായ ജീവിതമൂല്യങ്ങളുടെ സാക്ഷാത്കാരമാണ് മൂന്നാമത്തെ തത്വം

Related Questions:

കളികളിൽ കൂടി പഠിക്കുക എന്ന തത്വത്തിന്റെ ഉപജ്ഞാതാവ് ആര്?
What are the three modes of representation proposed by Bruner?
Compensatory education is meant for
താഴെ പറയുന്നവരിൽ വിദ്യാഭ്യാസത്തിൽ സദാചാരമൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയ വ്യക്തി ?
പുനരധിവാസ ഉപകരണങ്ങൾ എന്നാൽ :