App Logo

No.1 PSC Learning App

1M+ Downloads
ആന്തര കർണ്ണവുമായി ബന്ധപ്പെട്ട് സ്ത്‌ര അറയ്ക്കും അസ്ഥി അറയ്ക്കുമിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവം?

Aഎൻഡോലിംഫ്

Bസെറിബ്രോസ്പൈനൽ ദ്രാവകം

Cപെരിലിംഫ്

Dബ്ലഡ് പ്ലാസ്മ

Answer:

C. പെരിലിംഫ്

Read Explanation:

  • ആന്തരകർണത്തിൽ നിറഞ്ഞിരിക്കുന്ന ദ്രാവകങ്ങൾ - എൻഡോലിംഫ്, പെരിലിംഫ്.
  • ദ്രവം നിറഞ്ഞിരിക്കുന്ന ആന്തരകർണത്തെ ലാബിറിന്ത് എന്നു പറയുന്നു. 
  • അസ്ഥി അറയ്ക്കുള്ളിലെ സ്‌തര നിർമ്മിത അറകളിൽ നിറഞ്ഞിരിക്കുന്ന ദ്രവം - എൻഡോലിംഫ്.
  • സ്ത്‌ര അറയ്ക്കും അസ്ഥി അറയ്ക്കുമിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവം - പെരിലിംഫ്
  • ശരീരതുലനനില പാലനത്തിന് സഹായിക്കുന്ന ആന്തരകർണത്തിലെ ഭാഗങ്ങൾ പൊതുവായി അറിയപ്പെടുന്നത് -വെസ്റ്റിബുലാർ അപ്പാരറ്റസ്
  • ശരീരതുലനനില പാലനത്തിന് സഹായിക്കുന്ന ആന്തരകർണത്തിലെ ഭാഗങ്ങൾ - അർദ്ധവൃത്താകാരക്കുഴലുകൾ, വെസ്റ്റിബ്യൂൾ

Related Questions:

' തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യത പ്രവാഹമുണ്ടാകുന്നു '. ഇത് ഏത് രോഗത്തിന്റെ കാരണമാണ് ?
സുഷുമ്നാ നാഡികൾ എല്ലാം വ്യക്തമായ ഡോർസൽ, വെൻട്രൽ റൂട്ടുകൾ കൂടിച്ചേർന്നുണ്ടായവയാണ്. അതിൽ വെൻട്രൽ റൂട്ട് നിർമ്മിച്ചിരിക്കുന്നത് :
മസ്തിഷ്കത്തിലും സുഷുമ്‌നയിലും മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ ഉള്ള ഭാഗങ്ങളാണ് :
ഇന്ദ്രിയാനുഭവങ്ങൾ അനുഭവപ്പെട്ടുന്നതുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ഏതാണ് ?

ത്വക്കിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന സംവേദങ്ങൾ:

  1. സ്പർശം
  2. മർദം
  3. ചൂട്
  4. വേദന