App Logo

No.1 PSC Learning App

1M+ Downloads
ആമാശയത്തിൽ ഉൽപാദിക്കപ്പെടുന്ന ഹൈഡ്രോക്ലോറിക് ആസിഡിന്റെ pH പരിധി എത്രയാണ്?

ApH 1-3

BpH 4-5

CpH 7

DpH 8-9

Answer:

A. pH 1-3

Read Explanation:

ഹൈഡ്രോക്ലോറിക് ആസിഡ്

  • ആമാശയ ഭിത്തിയിലെ ഓക്‌സിൻ്റിക്ക് കോശങ്ങളാണ് ആമാശയ രസത്തിലെ പ്രധാന ഘടകമായ ഹൈഡ്രോക്ലോറിക് ആസിഡ് നിർമിക്കുന്നത്.
  • അതിൻ്റെ pH മൂല്യം ഒന്നു മുതൽ മൂന്നുവരെ ആണ്.
  • ലോഹത്തെ വരെ ദ്രവിപ്പിക്കാൻ കഴിയുന്ന ഈ ആസിഡ് എന്നാൽ  ആമാശയ ഭിത്തിയെ തകർക്കുന്നില്ല
  • അവിടത്തെ ആവരണ കലയിലെ സവിശേഷ കോശങ്ങൾ സ്രവിക്കുന്ന ശ്ലേഷ്മവും ബൈകാർബണേറ്റുമാണ് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നത്.
  • ശ്ലേഷ്‌മം ആമാശയത്തിൻ്റെ ഉൾഭാഗത്തെ ആവരണം ചെയ്‌ത്‌ ആസിഡിനെ ചെറുക്കുന്നു.
  • ക്ഷാരമായ ബൈകാർബണേറ്റ് ആസിഡിനെ നിർവീര്യമാക്കുന്നു.

അസിഡിറ്റി

  • ചിലരിൽ ആസിഡിന്റെ ഉൽപ്പാദനം ക്രമാതീതമാകും
  • അപ്പോൾ സംരക്ഷണ സംവിധാനം പരാജയപ്പെടും.
  • ഇതിനെ  അസിഡിറ്റി എന്നറിയപ്പെടുന്നു.
  • ഇത് നീണ്ടുനിന്നാൽ ആമാശയ വ്രണം (Gastric ulcer) ഉണ്ടായേക്കാം 

Related Questions:

കരൾ ഉല്പാദിപ്പിക്കുന്ന പിത്തരസം സംഭരിക്കുന്നത് എത് അവയവത്തിലാണ്?
ശരീരത്തിനാവശ്യമായ ഊർജം പ്രധാനം ചെയ്യുക എന്നത് ഏത് പോഷകഘടകത്തിൻ്റെ ധർമ്മമാണ് ?
ഇനിപ്പറയുന്നവയിൽ ഏതാണ് പെപ്‌സിൻ ദഹിപ്പിക്കാത്ത മാംസ്യം?
പ്രോടീനുകളെ ഭാഗീകമായി പെപ്റ്റോണാക്കുന്ന ആമാശയ രസം ഏതാണ് ?
ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗാലക്ടോസ്, ചില അമിനോ ആസിഡുകൾ എന്നിവയുടെ രക്തലോമികകളിലേക്കുള്ള ആഗിരണം നടക്കുന്ന പ്രക്രിയ?