App Logo

No.1 PSC Learning App

1M+ Downloads
ഫാസിസത്തിൻ്റെ സിദ്ധാന്തം (The Doctrine of Fascism) എന്ന പുസ്തകത്തിന്റെ രചയിതാവ്?

Aമുസ്സോളിനി

Bഹിറ്റ്ലർ

Cജിയാകോമോ മാറ്റൊട്ടി

Dവിക്ടർ ഇമ്മാനുവൽ

Answer:

A. മുസ്സോളിനി

Read Explanation:

ദി ഡോക്ട്രിൻ ഓഫ് ഫാസിസം

  • ബെനിറ്റോ മുസ്സോളിനിയും ജിയോവാനി ജെൻ്റൈലും ചേർന്ന് രചിച്ച പുസ്തകമാണ് "ദി ഡോക്ട്രിൻ ഓഫ് ഫാസിസം".
  • മുസ്സോളിനിയുടെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ ഔദ്യോഗിക സമാഹാരമായി ഇത് 1932-ൽ പ്രസിദ്ധീകരിച്ചു.
  • മുസ്സോളിനി വിഭാവനം ചെയ്ത ഫാസിസത്തിൻ്റെ തത്വങ്ങളും വിശ്വാസങ്ങളും പുസ്തകം വിവരിക്കുന്നു. 

ബനിറ്റോ മുസോളിനി

  • ഇറ്റലിയിൽ ഫാസിസ്റ്റ് ഭരണത്തിന് നേതൃത്വം നൽകിയ സ്വേച്ഛാധിപതി.

ആദ്യകാല ജീവിതം 

  • അധ്യാപകനായി ജീവിതം ആരംഭിച്ചു.
  • ആദ്യകാലത്ത് ഒരു സോഷ്യലിസ്റ്റും നിരീശ്വരവാദിയും ആയിരുന്നു
  • സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ അവന്തി ( മുന്നോട്ട് )യുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് പൊതുജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
  • സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്സോളിനി  സൈനിക സേവനമനുഷ്ഠിക്കുകയും പൊതുരംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു

അധികാരത്തിലേക്ക് 

  • 1922ൽ മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായി മാറി 
  • 1943 വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായി തുടരാൻ മുസ്സോളിനിക്ക് സാധിച്ചു
  • പ്രാചീന റോമാ സാമ്രാജ്യം പുനസ്ഥാപിക്കുക എന്നതായിരുന്നു മുസോളിനിനിയുടെ നയങ്ങളുടെ ലക്ഷ്യം.
  • ഇറ്റലിയുടെ സാമ്രാജ്യ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനായി എത്യോപ്യ,അൽബേനിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളെ മുസോളിനി ആക്രമിച്ചു.
  • ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിനായി 'കരിങ്കുപ്പായക്കാർ' അഥവാ 'ബ്ലാക്ക് ഷർട്ട്സ്' എന്ന പേരിൽ ഒരു സൈനിക വിഭാഗത്തിന് മുസോളിനി രൂപം നൽകി.
  • നാസി ജർമ്മനിയോടൊപ്പം അച്ചുതണ്ടുശക്തികളിൽ പങ്കാളിയായി ഒന്നാം ലോകമഹായുദ്ധത്തിൽ ഇറ്റലി പങ്കെടുത്തത് മുസോളിനിയുടെ നേതൃത്വത്തിലാണ്
  • സഖ്യകക്ഷികൾ ഇറ്റലിയുടെ ഭൂരിഭാഗം കൈവശപ്പെടുത്തിയതോടെ ഇറ്റലിയിൽ നിന്ന് പലായനം ചെയ്യുവാൻ മുസോളിനി തീരുമാനിച്ചു.
  • 1945ൽ ഓസ്ട്രിയയിലേക്ക് രക്ഷപെടാൻ ശ്രമിക്കവേ കമ്യൂണിസ്റ്റ് ഗറില്ലകൾ അദ്ദേഹത്തെ പിടികൂടി വധിച്ചു.

Related Questions:

സ്പെയ്നിലെ പ്രമുഖ ഫാസിസ്റ്റ് പാർട്ടിയായിരുന്ന 'ഫലാങ്ങ് എസ്പാനോള'(ഫാലാൻക്സ്)യുടെ സ്ഥാപകൻ ആരായിരുന്നു?
മുസ്സോളിനി വധിക്കപ്പെട്ട വർഷം?
അഡോൾഫ് ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസിലാറായി നിയമിതനായ വർഷം ?
സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രകടമായ പ്രത്യേകത.
രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധക്കുറ്റവാളികൾ എവിടെയാണ് വിചാരണ ചെയ്യപ്പെട്ടത്?