App Logo

No.1 PSC Learning App

1M+ Downloads
ആരുടെ കേസുകൾ വാദിക്കുന്നതിനായാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയത്?

Aദാദാ അബ്ദുല്ല

Bഗോപാലകൃഷ്ണ ഗോഖലെ

Cദാദാഭായ് നവറോജി

Dടിറ്റു മിർ

Answer:

A. ദാദാ അബ്ദുല്ല

Read Explanation:

ഗാന്ധിജിയും ദക്ഷിണാഫ്രിക്കയും

  • ദാദാ അബ്ദുല്ല എന്ന ഗുജറാത്തിവ്യാപാരിയുടെ കേസുകൾ വാദിക്കുന്നതിനായാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയത്.
  • ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയ വർഷം :1893
  • വെള്ളക്കാർക്കൊപ്പം ഒന്നാം ക്ലാസിൽ യാത്ര ചെയ്യാൻ അവകാശമില്ല എന്നു പറഞ്ഞുകൊണ്ട് ഗാന്ധിജിയെ  ഇറക്കിവിട്ടത് : ദർബനിൽനിന്ന് പ്രിട്ടോറിയയിലേക്കുള്ള ട്രെയിൻ യാത്രയിൽ  
  • ചുരുങ്ങിയ സമയംകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ അനുഭവിക്കുന്ന വർണവിവേചനത്തിന്റെ തീവ്രത അദ്ദേഹം മനസ്സിലാക്കി.
  • 1894-ൽ തദ്ദേശീയരായ ആഫ്രിക്കക്കാർക്കും ഇന്ത്യക്കാർക്കും നേരെയുള്ള വംശീയ വിവേചനത്തിനെതിരെ അദ്ദേഹം അഹിംസാത്മക പ്രതിഷേധം സംഘടിപ്പിച്ചു.
  • ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം - 1915

Related Questions:

നിയമലംഘന സമരത്തിൻ്റെ ഭാഗമായി ഗുജറാത്തിലെ ധരാസന ഉപ്പു നിര്‍മാണശാലയിലേക്ക് പുറപ്പെട്ട സത്യാഗ്രഹികളെ നയിച്ചതാര് ?
തിരുനെൽവേലി ജില്ലാകളക്‌ടർ ആയിരുന്ന റോബർട്ട് വില്യം ഡെസ്കോർട്ട് ആഷേയെ വാഞ്ചി അയ്യർ വധിച്ച വർഷം ?
'ഗാന്ധി' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ?
“ലാൽ, പാൽ, ബാൽ കൂട്ടുകെട്ട്" ഇന്ത്യൻ ദേശീയ സമരത്തിലെ ഏത് കാലഘട്ടത്തിൽ ഉൾപ്പെടുന്നു?
സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?