App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നത്?

Aസ്വാമി വിവേകാനന്ദൻ

Bസുഭാഷ് ചന്ദ്ര ബോസ്

Cഭഗത് സിംഗ്

Dരാജീവ് ഗാന്ധി

Answer:

A. സ്വാമി വിവേകാനന്ദൻ

Read Explanation:

ദേശീയ യുവജന ദിനം 

  • ഇന്ത്യയിൽ എല്ലാ വർഷവും ജനുവരി 12-നാണ് ദേശീയ യുവജനദിനം ആഘോഷിക്കുന്നത്.
  • ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ആത്മീയ നേതാക്കളിൽ ഒരാളും ചിന്തകനുമായ സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തെ ഇത് അനുസ്മരിക്കുന്നു.
  • 1984-ലാണ്  ഇന്ത്യാ ഗവൺമെന്റ് സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജനദിനമായി പ്രഖ്യാപിച്ചത് 
  • 1985 മുതൽ ആചരിച്ച് വരുന്നു 
  • സ്വാമി വിവേകാനന്ദന്റെ സന്ദേശവും ,ആദർശങ്ങളും ഉൾക്കൊള്ളാൻ ഇന്ത്യയിലെ യുവാക്കളെ പ്രചോദിപ്പിക്കുക എന്നതാണ് ലക്ഷ്യം.

Related Questions:

ശ്രീനാരായണഗുരു സമാധിയടഞ്ഞത് ഏത് വർഷം?
ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ?
Which of the following day is celebrated as Kargil Victory day?
ഹിന്ദി ഭാഷാ ദിനമായി ആചരിക്കുന്നതെന്ന് ?
ഇന്ത്യയിൽ "പരാക്രം ദിവസ്" ആയി ആചരിക്കുന്നത് എന്ന് ?