App Logo

No.1 PSC Learning App

1M+ Downloads
ആറാം പഞ്ചവത്സര പദ്ധതിയിൽ താഴെപ്പറയുന്ന ഒരു പരിപാടി സംരംഭങ്ങൾ അവതരിപ്പിച്ചിട്ടില്ല. അത് ഏതാണ് ?

Aനാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്

Bമിനിമം നീഡ്സ് പ്രോഗ്രാം

Cനാഷണൽ റൂറൽ എംപ്ലോയ്മെന്റ് പ്രോഗ്രാം

Dസംയോജിത ഗ്രാമീണ വികസന പരിപാടി

Answer:

B. മിനിമം നീഡ്സ് പ്രോഗ്രാം

Read Explanation:

മിനിമം നീഡ്സ് പ്രോഗ്രാം

  • അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ (1974-78) ഭാഗമായാണ് മിനിമം നീഡ്സ് പ്രോഗ്രാം അവതരിപ്പിച്ചത്
  • ജനങ്ങളുടെ അടിസ്ഥാന  ആവശ്യങ്ങൾ നിറവേറ്റുന്നതിനും , ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായിട്ടാണ്  മിനിമം നീഡ്സ് പ്രോഗ്രാം (MNP) അവതരിപ്പിച്ചത് 

പ്രോഗ്രാമിൽ ഇനിപ്പറയുന്ന ഘടകങ്ങൾ ഉൾപ്പെടുന്നു:

  • ഗ്രാമീണ ആരോഗ്യം
  • ഗ്രാമീണ ജലവിതരണം
  • ഗ്രാമീണ വൈദ്യുതീകരണം
  • പ്രാഥമിക വിദ്യാഭ്യാസം
  • മുതിർന്നവരുടെ വിദ്യാഭ്യാസം
  • പോഷകാഹാരം
  • നഗര ചേരികളുടെ (Urban Slums) പരിസ്ഥിതി മെച്ചപ്പെടുത്തൽ
  • ഭൂരഹിതരായ തൊഴിലാളികൾക്ക് വീടുകൾ

Related Questions:

പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ നിലവാരം ഉയർത്തുന്നതിനുള്ള സർവ്വ ശിക്ഷാ അഭിയാൻ (SSA) നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?
ഇന്ത്യയിൽ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളർച്ചയിൽ മനുഷ്യ മൂലധനത്തിന്റെ (human capital) പങ്ക് തിരിച്ചറിഞ്ഞത് ?
ഇന്ത്യയിൽ നടപ്പിലാക്കുന്ന പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ ഏതെല്ലാം ?
ഒന്നാം പഞ്ചവത്സര കാലത്ത് ദേശീയ തലത്തിൽ 55 പദ്ധതികൾക്ക് തുടക്കം കുറിച്ചത് എന്ന് ?

അഞ്ചാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 'ഗരീബീ ഹഠാവോ' എന്ന മുദ്രാവാക്യം ഈ പദ്ധതിയുടെ ഭാഗമായിരിന്നു.

2. 1975 ലെ അടിയന്തരാവസ്ഥയും തുടർന്ന് വന്ന പൊതു തിരഞ്ഞെടുപ്പും ഈ പദ്ധതിയെ പ്രതികൂലമായി ബാധിച്ചു.

3. 5.6% വളർച്ച ലക്ഷ്യം വച്ച പദ്ധതി 3.3% വളർച്ചയാണ് കൈവരിച്ചത്.