ആറാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?
Aപ്രൊഫ. ബി.എ പ്രകാശ്
Bപി.എം എബ്രഹാം
Cഎസ്.എം വിജയാനന്ദ്
Dസി. രംഗരാജൻ
Answer:
C. എസ്.എം വിജയാനന്ദ്
Read Explanation:
സംസ്ഥാന ധനകാര്യ കമ്മീഷൻ
- ഭരണഘടനയുടെയും പഞ്ചായത്തിരാജ് ആക്ടിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാർശകൾ സമർപ്പിക്കാൻ നിയുക്തമായതാണ് .
സംസ്ഥാന ധനകാര്യ കമ്മീഷൻ ചുമതലകൾ :
- ധനകാര്യ കമ്മീഷൻ, സംസ്ഥാനത്തിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് നൽകേണ്ട നികുതി ടോൾ, മറ്റ് വിവിധയിനം ഫീസുകൾ തുടങ്ങിയവയുടെ വിഹിതം സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നികുതി, ടോൾ, മറ്റ് ഫീസുകൾ തുടങ്ങിയവ നിർണ്ണയം ചെയ്യാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു
- സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും നൽകേണ്ട ഗ്രാന്റുകൾ തുടങ്ങിയവ സംബന്ധിച്ചും മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുന്നു.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ശുപാർശകൾ നൽകിവരുന്നു.
- സംസ്ഥാനത്ത് ഇതുവരെ 6 ധനകാര്യ കമ്മീഷനുകൾ നിലവിൽ വന്നിട്ടുണ്ട്.
- ആറാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ : എസ്.എം വിജയാനന്ദ്