App Logo

No.1 PSC Learning App

1M+ Downloads
ആറ്റങ്ങൾ നിമ്നോർജാ വസ്ഥയിലായിരിക്കുമ്പോൾ, ഓർബിറ്റലുകളിൽ ഇലക്ട്രോണുകൾ നിറയുന്നത് അവയുടെ ഊർജ ത്തിന്റെ ആരോഹണക്രമത്തിലാണ്.ഏത് തത്വം ആയി ബന്ധപ്പെട്ടിരിക്കുന്നു .

Aപൗലിങ് തത്വം

Bആഫ്ബാ തത്വം

Cഹണ്ടിന്റെ അധികതമബഹുലതാ നിയമ0

Dഇവയൊന്നുമല്ല

Answer:

B. ആഫ്ബാ തത്വം

Read Explanation:

ആഫ്ബാ തത്വം (Aufbau Principle) 

  • ആറ്റങ്ങൾ നിമ്നോർജാ വസ്ഥയിലായിരിക്കുമ്പോൾ, ഓർബിറ്റലുകളിൽ ഇലക്ട്രോണുകൾ നിറയുന്നത് അവയുടെ ഊർജ ത്തിന്റെ ആരോഹണക്രമത്തിലാണ്. 

  • മറ്റൊരു വിധ ത്തിൽ പറഞ്ഞാൽ, ഇലക്ട്രോണുകൾ ലഭ്യമായ ഏറ്റവും കുറഞ്ഞ ഊർജമുള്ള ഓർബിറ്റലുകളിൽ ആദ്യം നിറയുകയും, താഴ്ന്ന ഊർജ ഓർബിറ്റലുകൾ നിറഞ്ഞു കഴിഞ്ഞാൽ മാത്രം അവ ഉയർന്ന ഊർജമുള്ള ഓർബിറ്റലുകളിൽ പ്രവേശിക്കുകയും ചെയ്യുന്നു.


Related Questions:

ഒരു ആറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
അനോമലസ് സീമാൻ പ്രഭാവം' (Anomalous Zeeman Effect) എന്തിന്റെ സാന്നിധ്യം മൂലമാണ് ഉണ്ടാകുന്നത്?
1000 Vപൊട്ടെൻഷ്യൽ വ്യതിയാനത്തിൽ സഞ്ചരിക്കുന്ന പ്രോട്ടോണിൻ്റെ പ്രവേഗം 4.37 × 10^5 m sആണ്. ഈ പ്രവേഗത്തിൽ നീങ്ങുന്ന, 0.1 കിലോഗ്രാം പിണ്ഡമുള്ള ഹോക്കിപന്തിൻ്റെ തരംഗദൈർഘ്യം കണക്കാക്കുക.
ഉൽസർജന സ്പെക്ട്രങ്ങളെ അല്ലെങ്കിൽ ആഗിരണസ്പെക്ട്രങ്ങളെ കുറിച്ചുള്ള പഠനം ഏത് ?
സ്പെഷ്യൽ ക്വാണ്ടൈസേഷന്റെ അവതരണം എന്തിനെയാണ് ക്വാണ്ടൈസ് ചെയ്യുന്നത്?