App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോൺ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ ആണെന്നു പ്രസ്താവിക്കുന്ന ആറ്റം മാതൃക ?

Aബോർ ആറ്റം മാതൃക

Bഡാൽട്ടൻ ആറ്റം മാതൃക

Cതോമ്സൺ ആറ്റം മാതൃക

Dറദർഫോർഡ് ആറ്റം മാതൃക

Answer:

A. ബോർ ആറ്റം മാതൃക

Read Explanation:

ബോർ ആറ്റം മാതൃകയിലെ പ്രധാന ആശയങ്ങൾ:

  • ആറ്റത്തിന്റെ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോൺ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ ആണ്.

  • ഓരോ ഓർബിറ്റിലെയും ഇലക്ട്രോണിന് ഒരു നിശ്ചിത ഊർജമുണ്ട്.

  • അതിനാൽ ഓർബിറ്റുകളെ ഊർജനിലകൾ (energy levels) എന്നു പറയുന്നു.

  • ഒരു നിശ്ചിത ഓർബിറ്റിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം, ഇലക്ട്രോണിന്റെ ഊർജം കൂടുകയോ, കുറയുകയോ ചെയ്യുന്നില്ല.

  • അതിനാൽ ഓർബിറ്റുകൾ സ്ഥിരോർജ നിലകൾ എന്നും അറിയപ്പെടുന്നു.


Related Questions:

ജീവശാസ്ത്രത്തിലെ പരിണാമ സിദ്ധാന്തം പോലെ പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് വളരെയധികം പ്രാധാന്യം നൽകപ്പെട്ട ഒരു സിദ്ധാന്തമാണ് ?
കാർബണിന്റെ ഏത് ഐസോടോപ്പാണ് ഫോസിലുകളുടെയും ചരിത്രാതീതകാലത്തെ വസ്തുക്കളുടെയും കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിച്ചു വരുന്നത് ?
" എക്സ് - റേ " കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.
തന്മാത്രകൾ നിർമ്മിച്ചിരിക്കുന്നത് --- കൊണ്ടാണ്.