App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളെ കണ്ടെത്തിയത്

Aഇൻസ്റ്റൈൻ റോജി

Bആൾഫ് റെഡ്ഡി

Cലൂയിസ ദ ബോസിയൻ

Dജെ ജെ തോംസൺ

Answer:

D. ജെ ജെ തോംസൺ

Read Explanation:

അറ്റം മാതൃകകൾ (Atom Models)

  • 1897 ൽ ജെ ജെ തോംസൺ, ആറ്റത്തിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളെ കണ്ടെത്തി.

പ്ലം പുഡ്ഡിംഗ് മോഡൽ:

image.png
  • ജെ ജെ തോംസൺ ആറ്റത്തിന്റെ പ്ലം പുഡ്ഡിംഗ് മോഡൽ അല്ലെങ്കിൽ റെസിൻ പുഡ്ഡിംഗ് മോഡൽ അല്ലെങ്കിൽ തണ്ണിമത്തൻ മോഡൽ അവതരിപ്പിച്ചു.

  • പോസിറ്റീവ് ചാർജുള്ള ഒരു ഗോളത്തിൽ, നെഗറ്റീവ്

  • ചാർജുള്ള ഇലക്ട്രോണുകൾ വിന്യസിച്ചിരിക്കുന്നു.

  • ഗോളത്തിന്റെ ആകെ പോസിറ്റീവ് ചാർജും, ഇലക്ട്രോണുകളുടെ എണ്ണവും സമമായതിനാൽ, ആറ്റം വൈദ്ധ്യുതപരമായി ന്യൂട്രൽ ആണ്.

സൗരയൂധ മോഡൽ (Planetary  Model)

image.png
  • അവതരിപ്പിച്ചത് - 1911 ൽ ഏണസ്റ്റ് റുഥർഫോർഡ്

  • ഏണസ്റ്റ് റുഥർഫോർഡ് നടത്തിയ പരീക്ഷണം - വളരെ നേർത്ത സ്വർണ്ണത്തകിടിൽ ആൽഫാ കണങ്ങൾ പതിപ്പിച്ചുള്ള പരീക്ഷണം (alpha scattering experiment)

image.png
  • ആറ്റത്തിന് ന്യൂക്ലിയസ് എന്ന കേന്ദ്രഭാഗമുണ്ട്

  • ആറ്റത്തിന്റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ, ന്യൂക്ലിയസിന്റെ വലുപ്പം വളരെ കുറവാണ്.

  • ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള മുഴുവൻ കണങ്ങളും, ആറ്റത്തിന്റെ ഭൂരിഭാഗം മാസും, ന്യൂക്ലിയസിൽ കേന്ദ്രീകരിച്ചിരിക്കുന്നു.

  • നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ, ന്യൂക്ലിയസിനു ചുറ്റും പ്രദക്ഷിണം ചെയ്യുന്നു.

ബോർ മാതൃക (Bohr Model)

image.png
  • 1913 ൽ റുഥർഫോർഡിന്റെ ആറ്റം മാതൃകയുടെ ന്യൂനതകൾ പരിഹരിച്ചുകൊണ്ടു, നീൽ ബോർ ആറ്റം മാതൃക അവതരിപ്പിച്ചു.

  • ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്‌ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത്, നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ) ആണ്. 

  • ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾക്ക്, ഒരു നിശ്ചിത ഊർജമുണ്ട്.

  • അതിനാൽ ഷെല്ലുകളെ ഊർജ നിലകൾ (Energy levels) എന്നു പറയും.

  • ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്‌ട്രോണുകൾക്കു ഊർജം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.

  • ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും

    ഷെല്ലുകളുടെ ഊർജം കൂടിവരും.


Related Questions:

മൂലകത്തിന്റെ പ്രതീകത്തിന് ചുറ്റും ഇലക്ട്രോണുകളെ കുത്തുകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത്?
1000 Vപൊട്ടെൻഷ്യൽ വ്യതിയാനത്തിൽ സഞ്ചരിക്കുന്ന പ്രോട്ടോണിൻ്റെ പ്രവേഗം 4.37 × 10^5 m sആണ്. ഈ പ്രവേഗത്തിൽ നീങ്ങുന്ന, 0.1 കിലോഗ്രാം പിണ്ഡമുള്ള ഹോക്കിപന്തിൻ്റെ തരംഗദൈർഘ്യം കണക്കാക്കുക.
കാർബണിൻറ്റെ റേഡിയോ ആക്ടിവ് ഐസോടോപ്പ് ഏത് ?
ആറ്റത്തിൻ്റെ സൗരയൂഥ മാതൃക കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
ബോർ ആറ്റം മോഡൽ ഏത് ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രോണുകളുടെ ഊർജ്ജം ക്വാണ്ടൈസ് ചെയ്തു എന്ന് വാദിച്ചത്?