Challenger App

No.1 PSC Learning App

1M+ Downloads

ആറ്റോമിക സിദ്ധാന്തവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ആശയങ്ങളിൽ നിന്നുള്ള ശരിയായ ജോഡി തെരഞ്ഞെടുക്കുക

  1. രാസപ്രവർത്തന വേളയിൽ ആറ്റത്തെ വിഭജിക്കാൻ കഴിയും.
  2. എല്ലാ പദാർത്ഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മകണങ്ങളാൽ നിർമ്മിതമാണ്.
  3. ഒരു പദാർഥത്തിൻറെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും മൂലകത്തിന്റെ സമാനമായിരിക്കും.
  4. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.

    Ai, iv ശരി

    Bii, iii, iv ശരി

    Ci, iii ശരി

    Dഎല്ലാം ശരി

    Answer:

    B. ii, iii, iv ശരി

    Read Explanation:

    • പദാർത്ഥത്തിന്റെ എല്ലാ സ്വഭാവവും ഉൾക്കൊള്ളുന്ന രാസപരമായ ഏറ്റവും ചെറിയ കണികയാണ് ആറ്റം
    • അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ചത്- ജോൺ ഡാൾട്ടൺ (1807)

    അറ്റോമിക സിദ്ധാന്തം

    • എല്ലാ പദാർത്ഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമിതമാണ്.
    • രാസപ്രവർത്തനവേളയിൽ ആറ്റത്തെ വിഭജിക്കാനോ നിർമിക്കാനോ നശിപ്പിക്കാനോ കഴിയില്ല. 
    • ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും.
    • വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത ഗുണങ്ങളും മാസും ഉള്ളവയായിരിക്കും
    • രാസപ്രവർത്തനത്തിലേർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം
    • രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങൾ ലളിതമായ അനുപാതത്തിൽ സംയോജിച്ചാണ് സംയുക്തങ്ങൾ ഉണ്ടാകുന്നത്.

    Related Questions:

    'സ്പിൻ കാന്തിക ക്വാണ്ടം സംഖ്യ' (Spin Magnetic Quantum Number - m_s) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
    1000 Vപൊട്ടെൻഷ്യൽ വ്യതിയാനത്തിൽ സഞ്ചരിക്കുന്ന പ്രോട്ടോണിൻ്റെ പ്രവേഗം 4.37 × 10^5 m sആണ്. ഈ പ്രവേഗത്തിൽ നീങ്ങുന്ന, 0.1 കിലോഗ്രാം പിണ്ഡമുള്ള ഹോക്കിപന്തിൻ്റെ തരംഗദൈർഘ്യം കണക്കാക്കുക.
    ആറ്റത്തിന്റെ സബ് ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത് ?
    K ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
    താഴെ പറയുന്നവയിൽ ഏതാണ് ഒരു ആറ്റോമിക് ഓർബിറ്റലിന്റെ സ്പേഷ്യൽ ഓറിയന്റേഷൻ നിയന്ത്രിക്കുന്നത്?