App Logo

No.1 PSC Learning App

1M+ Downloads
ആളുകളെ സമൻ ചെയ്യാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?

Aസെക്ഷൻ 198

Bസെക്ഷൻ 197

Cസെക്ഷൻ 195

Dസെക്ഷൻ 199

Answer:

C. സെക്ഷൻ 195

Read Explanation:

BNSS Section 195

ആളുകളെ സമൻ ചെയ്യാനുള്ള അധികാരം.

  • (1) - 194-ാം വകുപ്പിൻ കീഴിൽ നടപടി തുടരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്, മേൽപ്പറഞ്ഞ അന്വേഷണത്തിനുവേണ്ടി മേൽപ്പറഞ്ഞതുപോലെയുള്ള രണ്ടോ അതിലധികമോ ആളുകളേയും കേസിൻ്റെ വസ്‌തുതകൾ നേരിട്ടറിയുന്നവനായി കാണുന്ന മറ്റേതെങ്കിലും ആളേയും, ലിഖിതമായ ഉത്തരവുവഴി സമൻചെയ്യാവുന്നതും അങ്ങനെ സമൻചെയ്യപ്പെട്ട ഏതൊരാളും ഹാജരാകുന്നതിനും, ഏത് ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കാണോ തന്നെ, ഒരു ക്രിമിനൽ ചാർജിനോ

  • അല്ലെങ്കിൽ ഒരു ദണ്ഡനത്തിനോ, കണ്ടുകെട്ടലിനോ വിധേയനാക്കാനിടയാക്കുന്ന പ്രവണതയുണ്ടായിരിക്കുന്നത്, അങ്ങനെയുള്ള ചോദ്യങ്ങളല്ലാത്ത എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായി ഉത്തരം നല്കാനും ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.

    എന്നാൽ, ഒരു സ്ത്രീയോ അല്ലെങ്കിൽ പതിനഞ്ചുവയസ്സിനു താഴെയുള്ളതോ അറുപത് വയസ്സിനു മേലെയുള്ളതോ ആയ ഒരു പുരുഷനോ മാനസികമായോ ശാരീരികമായോ ദൗർബല്യമുള്ള ആളോ

  • അല്ലെങ്കിൽ ഗുരുതരമായ അസുഖമുള്ള ആളോ, അങ്ങനെയുള്ള വ്യക്തി താമസിക്കുന്ന സ്ഥലത്തല്ലാതെ മറ്റേതെങ്കിലും സ്ഥലത്ത് ഹാജരാകണമെന്ന് ആവശ്യപ്പെടാൻ പാടുള്ളതല്ല: എന്നു മാത്രമല്ല, അത്തരമൊരു വ്യക്തി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ തയ്യാറാണെങ്കിൽ, അത്തരം വ്യക്തിക്ക് അതിന് അനുമതി നൽകാവുന്നതാണ്

  • (2) - വസ്‌തുതകൾ, 190-ാം വകുപ്പ് ബാധകമാകുന്ന ഒരു കോഗ്നൈസബിൾ കുറ്റം വെളിവാക്കുന്നില്ലെങ്കിൽ, അങ്ങനെയുള്ള ആളുകളോട് മജിസ് ട്രേറ്റിൻ്റെ കോടതിയിൽ ഹാജരാകുവാൻ പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടാൻ പാടുള്ളതല്ല.


Related Questions:

അടച്ചിട്ട സ്ഥലത്തിൻ്റെ ചാർജുള്ള ആളുകൾ പരിശോധന അനുവദിക്കേണ്ടതാണ് എന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അന്വേഷണമോ പ്രാരംഭികമായ അന്വേഷണ വിചാരണയോ നടത്താനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
നോൺ കൊഗ്നൈസബിൾ ആയ ഒരു കുറ്റകൃത്യത്തിനു താഴെപ്പറയുന്നതിൽ ഏതാണ് ബാധകം?
ആക്രമണാത്മക ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
കുറ്റസമ്മതങ്ങളും സ്റ്റേറ്റ്‌മെന്റ്റുകളും റിക്കോർഡാക്കുന്നതുമായി ബന്ധപ്പെട്ട BNSS സെക്ഷൻ ഏത് ?