ആവർത്തനപ്പട്ടികയിലെ ആകെ പീരിയഡുകൾ എത്ര ?
A8
B7
C16
D32
Answer:
B. 7
Read Explanation:
ആധുനിക ആവർത്തന പട്ടികയുടെ സവിശേഷതകൾ
- ആധുനിക ആവർത്തന പട്ടിക മുന്നോട്ട് വെച്ചത് ഹെൻറി മോസ്ലി ആണ്. അതിനാൽ, അദ്ദേഹത്തെ ആധുനിക ആവർത്തന പട്ടികയുടെ പിതാവായി അറിയപ്പെടുന്നു.
- ആധുനിക ആവർത്തന പട്ടികയിൽ, മൂലകങ്ങളെ അവയുടെ വർദ്ധിച്ചു വരുന്ന ആറ്റോമിക സംഖ്യകൾ അനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു.
ഗ്രൂപ്പുകൾ (Groups):
- ലംബ നിരകളെ ഗ്രൂപ്പുകൾ എന്നു വിളിക്കുന്നു
- മൂലകങ്ങളെ 18 ഗ്രൂപ്പുകളായി ക്രമീകരിച്ചു
- ഗ്രൂപ്പ് 1 - ആൽക്കലി ലോഹങ്ങൾ
- ഗ്രൂപ്പ് 2 - ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
- ഗ്രൂപ്പ് 15 - pnictogens
- ഗ്രൂപ്പ് 16 - ചാൽക്കോജൻ
- ഗ്രൂപ്പ് 17 - ഹാലൊജനുകൾ
- ഗ്രൂപ്പ് 18 - നോബിൾ വാതകങ്ങൾ
ആധുനിക ആവർത്തന പട്ടികയിലെ പിരീഡുകൾ (Periods):
- തിരശ്ചീന വരികളെ, പിരീഡുകൾ എന്നു വിളിക്കുന്നു
- മൂലകങ്ങളെ 7 പിരീഡുകളിലായി ക്രമീകരിച്ചു
- ഓരോ മൂലകത്തിനും എത്ര ആറ്റോമിക് ഷെല്ലുകൾ ഉണ്ട് എന്നതിനെ ആശ്രയിച്ച്, അതിനെ പിരീഡുകളായി തരം തിരിച്ചു
Note:
- ആദ്യ പിരീഡ് ഏറ്റവും ചെറുതാണ്. (ഹൈഡ്രജൻ, ഹീലിയം എന്നീ രണ്ട് മൂലകങ്ങൾ മാത്രമുള്ളു)
- 6 ആമത്തെ പിരീഡ് ഏറ്റവും ദൈർഘ്യമേറിയ പിരീഡ് ആണ്
- 7 ആമത്തെ പിരീഡ് ഒരു ബ്ലാങ്ക് പിരീഡാണ്
- ആക്ടിനൈഡുകളും ലാന്തനൈഡുകളും ആവർത്തനപ്പട്ടികയുടെ അടിയിലായി ഉൾപ്പെടുത്തിയിട്ടുണ്ട്
