App Logo

No.1 PSC Learning App

1M+ Downloads
ആശാസ്യമായ പ്രതികരണം ഉണ്ടാകുമ്പോൾ അസുഖകരമായ ഏതെങ്കിലും ചോദകം പിൻവലിക്കപ്പെടുന്ന പ്രക്രിയ

Aകൌൺർ കണ്ടീഷനിങ്

Bഋണ പ്രബലനം

Cധന പ്രബലനം

Dഹൈയർ ഓർഡർ കണ്ടീഷനിങ്

Answer:

B. ഋണ പ്രബലനം

Read Explanation:

ഋണ പ്രബലനം (Negative reinforcement)

  • അസ്വാസ്ഥ്യജനകമായ ഒരു ചോദകം കുറേ നേരത്തേയ്ക്ക് തടഞ്ഞുവയ്ക്കുകയോ പിൻവലി ക്കുകയോ ചെയ്യുന്നതു മൂലം ഒരു പ്രതികരണം ആവർത്തിക്കാൻ സഹായകമാവുന്നതാണ് ഋണ പ്രബലനം.
  •  ഉദാ: ക്ലാസ്സിൽ ആവർത്തനാഭ്യാസങ്ങൾ നന്നായി ചെയ്യുന്ന കുട്ടികളെ ഇമബൊസിഷനിൽ നിന്ന് ഒഴിവാക്കാം എന്ന് അദ്ധ്യാപിക പറയുമ്പോൾ ചിട്ടയായി അഭ്യാസപാഠങ്ങൾ ചെയ്യുക എന്ന നല്ലശീലം കുട്ടികളിൽ വളരുന്നത് ഋണ പ്രബലനമാണ്.

Related Questions:

ഒരു അധ്യാപിക കുട്ടികൾക്ക് പഴങ്ങളുടേയും പച്ചക്കറികളുടേയും ചിത്രങ്ങൾ നല്കി ക്ലാസ് മുറിയിൽ ചർച്ച നടത്തുന്നു. കുട്ടികൾ, നേടിയ വിവരങ്ങൾ അവരുടെ മുന്നറിവുമായി സംയോജിപ്പിച്ച് സമീകൃതാഹാരമെന്ന ആശയത്തെക്കുറിച്ച് ധാരണ നേടുന്നു. ഈ പഠന രീതി താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒരു പഠനപ്രശ്നം കുട്ടികളുടെ പ്രശ്നമായി മാറുക, ആ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് തങ്ങളാണെന്ന ധാരണയുണ്ടാക്കുക എന്നിവ ശരിയായ പഠനം നടക്കാൻ ആവശ്യമാണ്. ഇങ്ങനെ കുട്ടികളെ സന്നദ്ധരാക്കുന്ന പ്രക്രിയയുടെ പേര് ?
പഠനത്തിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകൾ അറിയപ്പെടുന്നത്?
Set of questions which are asked and filled by the interviewer in a face to face interview with another person is known as
താഴെപ്പറയുന്നവയിൽ നിരന്തര മൂല്യനിർണയത്തിൻറെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാത്തത് ഏത് ?