App Logo

No.1 PSC Learning App

1M+ Downloads
ആൽക്കെയ്നുകളിൽ ഓരോ കാർബൺ ആറ്റത്തിന്റെയും എല്ലാ സംയോജകതകളും ഏകബന്ധനം വഴി പൂർത്തീകരിച്ചിരിക്കുന്നതിനാൽ ഇവയെ ഏതു തരം കാർബണുകളായി കണക്കാക്കും?

Aപൂരിത ഹൈഡ്രോകാർബണുകൾ

Bഅപൂരിത ഹൈഡാകാർബണു കൾ

Cആൽക്കെയ്ൻ

Dഇതൊന്നുമല്ല

Answer:

A. പൂരിത ഹൈഡ്രോകാർബണുകൾ

Read Explanation:

  • ഓർഗാനിക് കെമിസ്ട്രി - കാർബണിക സംയുക്തങ്ങളെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖ 

  • ആൽക്കെയ്ൻ  -കാർബൺ ആറ്റങ്ങൾക്കിടയിൽ ഏകബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ 

  • ആൽക്കെയ്നുകളുടെ പൊതു സമവാക്യം - Cn H₂n+2 

  • ആൽക്കെയ്നുകളിൽ ഓരോ കാർബൺ ആറ്റത്തിന്റെയും എല്ലാ സംയോജതകളും ഏകബന്ധനം വഴിയാണ്
    പൂർത്തീകരിച്ചിരിക്കുന്നത് . അതുകൊണ്ട് ഇവയെ പൂരിതഹൈഡ്രോ കാർബണുകൾ ആയി കണക്കാക്കുന്നു 

  • ആൽക്കെയ്നിൽ ' n ' കാർബൺ ആറ്റങ്ങൾ ഉണ്ടെങ്കിൽ അതിൽ ഉണ്ടായിരിക്കുന്ന ഹൈഡ്രജൻ ആറ്റങ്ങൾ - 2n +2 

Related Questions:

ഒരേ തന്മാത്രവാക്യമുള്ളതും എന്നാൽ ചെയിൻ ഘടനയിൽ വ്യത്യസ്തത പുലർത്തുന്നവയും ആയ സംയുക്തങ്ങൾ ആണ് :
ഏറ്റവും കൂടുതൽ കാറ്റിനേഷൻ കാണിക്കുന്ന മൂലകം ?
കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനമോ ത്രിബന്ധനമോ ഉള്ള ഹൈഡ്രോ കാർബണിനെ പൊതുവായി വിളിക്കുന്നത് ?
മൂന്ന് കാർബൺ (C3 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
വായുവിന്റെ അസാന്നിധ്യത്തിൽ തന്മാത്ര ഭാരം കൂടിയ ഹൈഡ്രോകാർബൺ തന്മാത്ര ഭാരം കുറഞ്ഞ ഹൈഡ്രോകാർബൺ ആയി മാറുന്ന പ്രവർത്തനം ?