App Logo

No.1 PSC Learning App

1M+ Downloads
ആൽപോർട്ടിന്റെ വ്യക്തിത്വ സവിശേഷത സിദ്ധാന്തമനുസരിച്ച് കുട്ടികളിൽ കണ്ടുവരുന്ന സഭാകമ്പം ഏതുതരം സവിശേഷതയാണ്?

Aസോഴ്സ് ട്രെയിറ്റ്‌

Bസെൻട്രൽ ട്രെയിറ്റ്‌

Cസെക്കൻഡറി ട്രെയിറ്റ്‌

Dഇതൊന്നുമല്ല

Answer:

C. സെക്കൻഡറി ട്രെയിറ്റ്‌

Read Explanation:

  • ഒരു വ്യക്തിയുടെ വിവിധ വ്യവഹാരങ്ങളിൽ മിക്കപ്പോഴും പ്രകടമാകുന്നതും മേൽക്കൈ  നേടുന്നതുമായ സ്വഭാവസവിശേഷതയാണ് മുഖ്യസവിശേഷകങ്ങൾ.
  • ഒരു വ്യക്തിയെ സാമാന്യമായി വിവരിക്കുന്നതും മുഖ്യസവിശേഷകത്തോളം സമഗ്രവും വ്യാപകവുമായല്ലെങ്കിലും നല്ല രീതിയിൽ പ്രതിനിധീകരിക്കുന്നതുമായ സ്വഭാവസവിശേഷതയാണ് മധ്യമ സവിശേഷകങ്ങൾ.
  • സവിശേഷ സാഹചര്യങ്ങളിൽ മാത്രം പ്രകടമാ കുന്നതും പ്രവർത്തന മേഖലകളിൽ കുറഞ്ഞ തോതിൽ മാത്രം സ്വാധീനം ചെലുത്തുന്നതുമായ സവിശേഷതയാണ് ദ്വിതീയസവിശേഷകങ്ങൾ.  

Related Questions:

സമപ്രായക്കാരിലെ മാനദണ്ഡത്തിന് അനുസൃതമായി വ്യക്തികളെ അവരുടെ മനോഭാവം, മൂല്യങ്ങൾ അല്ലെങ്കിൽ പെരുമാറ്റം മാറ്റാൻ പ്രോത്സാഹിപ്പിക്കുന്നതിന് എന്ത് പറയുന്നു?
............................ എന്നത് വ്യക്തിയുടെ വ്യവഹാരങ്ങളുടെ സ്വഭാവം നിർണ്ണയിക്കുന്ന അടിസ്ഥാന വ്യവസ്ഥകളോ പ്രഭാവങ്ങളോ ആണ്.
ഓരോ വ്യക്തിയെയും വേര്‍തിരിക്കുന്ന സവിശേഷമായ ഘടകങ്ങളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സവിശേഷകത്തിന് ആല്‍പോര്‍ട്ട് നല്‍കുന്ന പേര് ?

താഴെപ്പറയുന്ന പ്രസ്താവനകൾ ഏതുമായി ബന്ധപ്പെട്ടതാണ് ?

  • ഈഗോയിൽ നിന്നും വികസിക്കുന്നു 
  • നൈതിക വശം 
  • ആനന്ദമല്ല പൂർണ്ണതയാണ് വേണ്ടത് 
  • യാഥാർഥ്യത്തിനു പകരം ആദർശത്തെ പ്രതിനിധാനം ചെയുന്നു 
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടമായ പൃഷ്ടഘട്ടത്തിന്റെ കാമോദീപക മേഖല ?