App Logo

No.1 PSC Learning App

1M+ Downloads
ആൾമാറാട്ടം വഴിയുള്ള ചതിക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 319

Bസെക്ഷൻ 320

Cസെക്ഷൻ 321

Dസെക്ഷൻ 322

Answer:

A. സെക്ഷൻ 319

Read Explanation:

സെക്ഷൻ 319 (1) - ആൾമാറാട്ടം വഴിയുള്ള ചതിക്കൽ [cheating by personation ]

  • ഒരാൾ മറ്റൊരാളാണെന്ന് നടിക്കുകയോ അറിഞ്ഞുകൊണ്ട് ഒരാളെ മറ്റൊരാൾക്ക് പകരമായി കാണിക്കുകയോ, അയാളോ മറ്റേതെങ്കിലും ആളോ യഥാർത്ഥത്തിൽ ഏതൊരാളാണോ ആ ആളല്ല തങ്ങളെന്ന് ധരിപ്പിക്കുകയോ ചെയ്യുന്ന പ്രവൃത്തി

  • ഏതു വ്യക്തിയായിട്ടാണോ ആൾമാറാട്ടം നടത്തപ്പെടുന്നത്, ആ വ്യക്തി യഥാർത്ഥത്തിലുള്ള ആളോ സങ്കല്പത്തിലുള്ള ആളോ ആയിരുന്നാലും കുറ്റം ചെയ്തതായി കണക്കാക്കാവുന്നതാണ്

  • സെക്ഷൻ 319 (2) - ആൾമാറാട്ടം വഴിയുള്ള ചതിയുടെ ശിക്ഷ - 5 വർഷം വരെയാകാവുന്ന തടവ്, പിഴ, രണ്ടും കൂടി


Related Questions:

മനുഷ്യകച്ചവടത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
(Offence) കുറ്റം എന്നതിൻ്റെ (BNS) അനുസരിച്ചുള്ള അർത്ഥം?

കുറ്റകൃത്യത്തിന്റെ വരുമാനം സൂക്ഷിക്കുന്നതിനുള്ള ശിക്ഷ BNS പ്രകാരം താഴെപറയുന്നതിൽ ഏതാണ് ?

  1. ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 2 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും
  2. ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും
  3. ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 10 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 2 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും
    നീതിന്യായപരമായി പ്രവർത്തിക്കുമ്പോൾ ജഡ്ജിയുടെ പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ചിത്തഭ്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?