♦ 1688-1689 കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ നടന്ന ഒരു രക്തരഹിത അട്ടിമറിയായിരുന്നു ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം.
അതിനാൽ തന്നെ രക്തരഹിത വിപ്ലവം എന്നും ഇതിനെ വിളിക്കുന്നു.
♦പാലസ് വിപ്ലവം അഥവാ കൊട്ടാര വിപ്ലവം എന്നും ഇത് അറിയപ്പെടുന്നു.
♦വിപ്ലവകാലത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് സ്റ്റുവർട്ട് രാജവംശമാണ്.
♦രക്ത ഹരിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിലെ കത്തോലിക്കാ രാജാവായിരുന്ന ജെയിംസ് രണ്ടാമനെ പുറത്താക്കുകയും,അദ്ദേഹത്തിൻറെ പ്രൊട്ടസ്റ്റൻറ് മകൾ മേരിയും അവരുടെ ഡച്ച് ഭർത്താവ് വില്യം മൂന്നാമനും അധികാരത്തിൽ വന്നു.
♦വിപ്ലവത്തെത്തുടർന്ന് അധികാര ഭ്രഷ്ടനാക്കാപെട്ട ജെയിംസ് രണ്ടാമനെ ഫ്രാൻസിലേക്കാണ് നാടുകടത്തിയത്.