App Logo

No.1 PSC Learning App

1M+ Downloads
'ഇംഗ്ലീഷുകാരില്ലാതെ ഇംഗ്ലീഷ് ഭരണം' എന്നാണ് രാഷ്ട്രീയ സ്വരാജ് അർത്ഥമാക്കുന്നത്. ആരാണ് ഇത് വാദിച്ചത് ?

ADr. അംബേദ്‌കർ

Bദാദാഭായി നവറോജി

Cഗാന്ധി

Dബാലഗംഗാധര തിലക്

Answer:

C. ഗാന്ധി

Read Explanation:

ഹിന്ദ് സ്വരാജ്

  • 1909-ൽ ഗാന്ധിജി എഴുതിയ ഒരു പുസ്തകമായ 'ഹിന്ദ് സ്വരാജ്' അഥവാ  ഇന്ത്യൻ ഹോം റൂൾ എന്ന ഗ്രന്ഥത്തിലെതാണ് ഈ വരികൾ.
  • ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോയാലും ബ്രിട്ടീഷ് മാതൃകയിലുള്ള ഒരു  സമൂഹം ഇന്ത്യക്കാർ സ്വീകരിച്ചാൽ അത് ഇംഗ്ലീഷുകാരില്ലാതെ ഇംഗ്ലീഷ് ഭരണമായി മാറും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു 
  • ‘ഹോം റൂൾ ഈസ് സെൽഫ് റൂൾ’ എന്ന പ്രശസ്തമായ ഗാന്ധിജിയുടെ ഉദ്ധരണിയും ഈ ഗ്രന്ഥത്തിലേത് തന്നെയാണ്. 

NB : 'സ്വരാജ്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും' എന്ന് പ്രഖ്യാപിച്ച സ്വാതന്ത്ര്യസമര നേതാവ് : ബാലഗംഗാധര തിലക്


Related Questions:

Which of the following offer described by Ghandiji as " Post dated Cheque" ?

ഗാന്ധിജി നയിച്ച സമരങ്ങൾ താഴെ നൽകിയിരിക്കുന്നു.

  1. സിസ്സഹകരണ പ്രസ്ഥാനം
  2. ഖേദ സത്യാഗ്രഹം
  3. ചമ്പാരൻ സത്യാഗ്രഹം
  4. സിവിൽ നിയമലംഘന പ്രസ്ഥാനം

ശരിയായ ക്രമം തിരഞ്ഞെടുക്കുക.

“വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക'' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്?
“ക്വിറ്റിന്ത്യാ സമര നായിക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?
" ഇൻ സർച്ച് ഓഫ് ഗാന്ധി " എന്ന പുസ്തകം രചിച്ചതാര് ?