Challenger App

No.1 PSC Learning App

1M+ Downloads
'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം പ്രശസ്തമാക്കിയ നേതാവ് ?

Aസുഭാഷ് ചന്ദ്രബോസ്

Bരവീന്ദ്രനാഥ് ടാഗോർ

Cരാജ് ഗുരു

Dഭഗത്‌സിംഗ്

Answer:

D. ഭഗത്‌സിംഗ്

Read Explanation:

ഭഗത് സിംഗ്

  • 'രക്തസാക്ഷികളിലെ  രാജകുമാരൻ' എന്നറിയപ്പെടുന്നു 
  • 'ഷഹീദ് ഇ അസം' എന്നറിയപ്പെട്ട വ്യക്തി 
  • 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം പ്രശസ്തമാക്കിയ നേതാവ്
  • 1907 സെപ്റ്റംബർ 28-ന് ബ്രിട്ടീഷ് ഇന്ത്യയിലെ (ഇന്നത്തെ പാകിസ്ഥാൻ) പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബംഗയിലാണ് ഭഗത് സിംഗ് ജനിച്ചത്
  • 1919-ൽ നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊല ചെറുപ്പത്തിൽ തന്നെ ഭഗത് സിങ്ങിനെ ആഴത്തിൽ  സ്വാധീനിക്കുകയും സ്വാതന്ത്ര്യത്തിനായി പോരാടാൻ അദ്ദേഹം പ്രതിജ്ഞയെടുക്കയും ചെയ്തു. 
  • മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പ്രചോദനം ഉൾക്കൊണ്ട് ഭഗത് സിംഗ് അതിന്റെ ഭാഗമയെങ്കിലും  പിന്നീട് അക്രമരഹിതമായ സമീപനത്തിൽ നിരാശനായി.
  • 1924 - ൽ കാൺപൂരിൽ വച്ച് അദ്ദേഹം ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന സംഘടനയിൽ അംഗമായി
  • 1929-ൽ സെൻട്രൽ ലെസ്ലേറ്റീവ് അസംബ്ലിയിൽ ബടുകേശ്വർദത്തിനൊപ്പം ബോംബ് പൊട്ടിച്ച വിപ്ലവകാരി 
  •  1931 മാർച്ച് 23ന് രാജ്‌ഗുരു, സുഖ്ദേവ് എന്നിവർക്കൊപ്പം തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി 

Related Questions:

ഡല്‍ഹി ഗാന്ധി എന്ന അപരനാമത്തില്‍ അറിയപെട്ടത്?
സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ മതപ്രഭാഷണം നടത്തിയ വര്‍ഷം?
പോവർട്ടി ആൻ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്‌തകം രചിച്ചതാര്?
In which of the following countries “Subhash Chandra Bose” organized the “Tiger Legion”?
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ തൂക്കിലേറ്റപ്പെട്ട വ്യക്തി ആര് ?