App Logo

No.1 PSC Learning App

1M+ Downloads
ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളില്‍ ഉള്‍പെടാത്തത്‌ കണ്ടെത്തുക.

Aപള്ളിവാസല്‍

Bചെങ്കുളം

Cഇടമലയാര്‍

Dഷോളയാര്‍

Answer:

D. ഷോളയാര്‍

Read Explanation:

  • തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജലവൈദ്യുതപദ്ധതിയാണ് ഷോളയാര്‍

  • ചാലക്കുടിപ്പുഴയുടെ പോഷകനദിയായ ഷോളയാറിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത് 

  • 1966 മെയ് 9 നു പദ്ധതി  നിലവിൽ വന്നു.

  • 54 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. 

ഇടുക്കി ജില്ലയിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ

  • ഇടുക്കി ജലവൈദ്യുത പദ്ധതി - കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിത്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകൾ ചേർന്നതാണ് ഈ പദ്ധതി.

  • ചെങ്കുളം - മുതിരപ്പുഴ നദിയിലാണ് ഈ പദ്ധതി.

  • പള്ളിവാസൽ - കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് ഇത്.

  • ലോവർ പെരിയാർ - പെരിയാർ നദിയിലെ മറ്റൊരു പ്രധാന പദ്ധതിയാണിത്.

  • മാട്ടുപ്പെട്ടി - മാട്ടുപ്പെട്ടി അണക്കെട്ടിനെ ആശ്രയിച്ചുള്ള പദ്ധതി.

  • നേര്യമംഗലം - പെരിയാർ നദിയിലാണ് ഈ പദ്ധതി.

  • കുത്തുങ്കൽ - പെരിയാർ നദിയിലെ തന്നെ ഒരു ചെറിയ പദ്ധതി.


Related Questions:

കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം ?
കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദുത നിലയം
കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം ?
ANERTൻറ്റെ പൂർണ്ണരൂപം ?

പന്നിയാർ ജലവൈദ്യുതപദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1953 ഡിസംബർ 29 ന് പന്നിയാർ ജലവൈദ്യുതപദ്ധതി പ്രവർത്തനം തുടങ്ങി.

2.ആനയിറങ്കൽ അണക്കെട്ട് , പൊന്മുടി അണകെട്ട് എന്നിവ പന്നിയാർ ജലവൈദ്യുതപദ്ധതിയിൽ ഉൾപെടുന്നു.

3.പ്രതിവർഷം 158 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലവൈദ്യുതപദ്ധതിയാണ് പന്നിയാർ ജലവൈദ്യുതപദ്ധതി