App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദുത നിലയം

Aപള്ളിവാസൽ

Bചെങ്കുളം

Cമൂലമറ്റം

Dകുത്തുങ്കൽ

Answer:

C. മൂലമറ്റം

Read Explanation:

കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം: മൂലമറ്റം (ഇടുക്കി) ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് : മൂലമറ്റം ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം : കാനഡ ഇടുക്കി ഡാമിൽ നിന്ന് വ്യാവസായിക അടിസ്ഥാനത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങിയവർഷം : 1976 ഫെബ്രുവരി 12 പള്ളിവാസൽ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി : പള്ളിവാസൽ പള്ളിവാസൽ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്ത വർഷം :1940 കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ഇടുക്കി പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി : കണ്ണൻ ദേവൻ കമ്പനി (1900) പള്ളിവാസൽ പദ്ധതി സ്ഥിതിചെയ്യുന്നത് പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയിൽ. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ശ്രീ ചിത്തിര തിരുന്നാൾ ബാലരാമയുടെ ഭരണകാലത്ത്. കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി : ചെങ്കുളം( 1954) ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്റെ പോഷക നദി: മുതിരപ്പുഴ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ : മണിയാർ( പത്തനംതിട്ട), കുത്തുങ്കൽ (ഇടുക്കി), ഉള്ളങ്കൽ (പത്തനംതിട്ട) കേരളത്തിലെ സ്വകാര്യമേഖലയിലുള്ള ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി: കുത്തുങ്കൽ(രാജക്കാട്, ഇടുക്കി) സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി: മണിയാർ( പത്തനംതിട്ട) ഉള്ളങ്കൽ പദ്ധതി സ്ഥിതിചെയ്യുന്ന നദി : കക്കാട് (പത്തനംതിട്ട ) ഇന്ത്യയിൽ ആദ്യമായി വൈദ്യുതോല്പാദനം തുടങ്ങിയ ഗ്രാമപഞ്ചായത്ത് : മാങ്കുളം (ഇടുക്കി) സ്വന്തമായി മിനി ജലവൈദ്യുത പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം : പാലക്കാട് ജില്ലാ പഞ്ചായത്ത് കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ (പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ) ഉടമസ്ഥതയിലുള്ള വൈദ്യുത പദ്ധതി: മീൻവല്ലം മീൻവല്ലം ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് : തൂതപ്പുഴയിൽ കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ : തൃശ്ശൂർ കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത്ത് : കണ്ണാടി (പാലക്കാട്)


Related Questions:

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?
ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം ?
ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ?
കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം ?