Challenger App

No.1 PSC Learning App

1M+ Downloads
ഇദ്ദ് നെ പ്രവർത്തനനിരതമാക്കുന്ന ഊർജം ?

Aസൂപ്പർ ഈഗോ

Bഈഗോ

Cലിബിഡോ

Dഇവയൊന്നുമല്ല

Answer:

C. ലിബിഡോ

Read Explanation:

മനോവിശ്ലേഷണ സിദ്ധാന്തം ( Psycho analytic theory )

  • ആസ്ട്രിയന്‍ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കര്‍ത്താവ്.
  • കാള്‍ യുങ്ങ്ആല്‍ഫ്രഡ് അഡ്ലര്‍ എന്നിവരാണ് മറ്റു വക്താക്കള്‍.
മനസിൻ്റെ മൂന്നു തലങ്ങള്‍
  1. ബോധമനസ് / Conscious Mind  പ്രത്യക്ഷത്തില്‍ അറിവുളളതും ഓര്‍ക്കാന്‍ കഴിയുന്നതുമായ അനുഭവങ്ങള്‍)
  2. ഉപബോധമനസ് / Pre Conscious Mind
  3. ആബോധമനസ് / Unconscious Mind പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍വേദനാജനകമായ അനുഭവങ്ങള്‍ എന്നിവ ഇവിടെയാണ്.
  •  അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് സിഗ്മണ്ട് ഫ്രോയിഡ് വിശദീകരിച്ചു.
മനസിൻ്റെ ഘടനയെക്കുറിച്ചുള്ള സങ്കല്പങ്ങൾ

1. ഇദ്ദ്

  • മനുഷ്യ മനസ്സിലെ പ്രാകൃതമായ വിചാര വികാര ശക്തിയാണ് ഇദ്ദ്. 
  • ജന്മവാസനകൾ ഇദ്ദിനെ   ഉത്തേജിപ്പിക്കുന്നു.
  • സാന്മാർഗികബോധം (ധാർമികബോധം) ഇല്ലാത്തതിനാൽ എല്ലാ അസാന്മാർഗിക പ്രവർത്തനങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് ഇദ്ദ് ആണ്.
  • ഒരു ജീവി എന്ന നിലയിൽ വ്യക്തിക്ക് ആനന്ദം നൽകുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ ഇദ്ദ്  പ്രവർത്തിക്കുന്നു.
  • ഇദ്ദ് സുഖതത്വം (Principle of pleasure) അനുസരിച്ച് പ്രവർത്തിക്കുന്നു.
  • വൈകാരിക നിയന്ത്രണമില്ല.
  • ഫ്രോയിഡ് 'libido' (ലൈംഗിക തൃഷ്ണ) എന്ന് വിശേഷിപ്പിക്കുന്നത് - ഇദ്ദ്
  • ജീവിതത്തിൻറെ നിർണായക ചോദകമായ ലിബിഡോയുടെ രണ്ട് മുഖങ്ങളായി ഫ്രോയ്ഡ് അവതരിപ്പിച്ചത് - ഈറോസ് (Eros), താനറ്റോസ് (Thanatos)

2. ഈഗോ / അഹം

  •  ഇദ്ദിനെ നിയന്ത്രിക്കുകയും അടക്കി നിർത്തുകയും ചെയ്യുന്ന വൈകാരിക ശക്തിയാണ് അഹം (Ego).
  • ഇദ്ദിൻ്റെ ലക്ഷ്യങ്ങൾ കൂടുതൽ സ്വീകാര്യമായ രീതിയിലൂടെ, വ്യക്തിക്ക് അപകടം സംഭവിക്കാത്ത വിധം നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ ഇദ്ദിൻ്റെ ഊർജ്ജം ഉപയോഗിച്ച് ഇദ്ദിൽ നിന്നു തന്നെയാണ് അഹം വികസിക്കുന്നത്.
  • ഒരു വ്യക്തിയെ യാഥാർത്ഥ്യബോധം ഉൾക്കൊണ്ട് പെരുമാറാൻ സഹായിക്കുന്ന അഹം യാഥാര്‍ത്ഥ്യബോധതത്വം (Principle of reality) അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. 
  • നിയമങ്ങളെ മാനിക്കുന്നു.
3. സൂപ്പര്‍ ഈഗോ / അത്യഹം
  • മനസ്സിൻറെ സാന്മാർഗികമായും സാംസ്കാരികമായും അനുബന്ധനം ചെയ്യപ്പെട്ട അംശമാണ് സൂപ്പർ ഈഗോ.
  • ഇത് യാഥാർത്ഥ്യത്തിന് പകരം ആദർശത്തെയും സാന്മാർഗികതയെയും  പ്രതിനിധാനം ചെയ്യുന്നു.
  • സമൂഹം അംഗീകരിച്ചിട്ടുള്ള സാന്മാർഗിക മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് ശരിയും തെറ്റും നിർണയിക്കുന്നതിനാണ് സൂപ്പർ ഈഗോ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് സാന്മാർഗികതത്വം (Principle of morality) അനുസരിച്ച് അത്യഹം പ്രവർത്തിക്കുന്നുവെന്ന് പറയുന്നു.

 


Related Questions:

According to Kohlberg, moral development occurs in how many levels?
Which of the following is a characteristic of the "good boy/good girl" orientation?
What happens if an individual successfully resolves conflicts in all psychosexual stages?

An example of classical conditioning is

  1. Rat presses lever for delivery of food
  2. Dog learns to salivate on hearing bells
  3. Pigeon pecks at key for food delivery
  4. none of these
    ധർമ്മവാദത്തിന്റെ പ്രധാന വക്താവ് ?