App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സിഡ് സ്റ്റഡീസ് സ്ഥിതി ചെയ്യുന്നതെവിടെ?

Aമൈസൂര്‍

Bഷിംല

Cലക്നൗ

Dപാറ്റ്ന

Answer:

B. ഷിംല

Read Explanation:

  • ഇന്ത്യയിലെ വടക്കുഭാഗത്ത് ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷിംല (നേരത്തേ സിംല).
  • ഇതു ഹിമാചൽ പ്രദേശീന്റെ തലസ്ഥാനം കൂടിയാണ്.
  • 1864 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് ശിം‌ല ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു.
  • വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമാ‍യ ഷിംല മലകളുടെ രാജ്ഞി എന്നറിയപ്പെടുന്നു.
  • ഹിമാലയപർവത നിരകളുടെ വടക്കു പടിഞ്ഞാ‍റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 2130 മീറ്റർ (6998 അടി ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
  • ഏറ്റവും അടുത്ത നഗരമായ ചണ്ഡിഗഡിൽ നിന്നും ഏകദേശം 115 കി. മീ ദൂരവും, ഡെൽഹിയിൽ നിന്നും ഏകദേശം 365 കി. മീ ദൂരത്തിലുമാണ് ഷിംല സ്ഥിതി ചെയ്യുന്നത്.ഹിമാലയത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഷിംല സ്ഥിതി ചെയ്യുന്നത്.
  • സമുദ്രനിരപ്പിൽ നിന്ന് 2397.59 meters (7866.10 ft) ഉയരത്തിലായിട്ടാണ് സ്ഥാനം. ഏകദേശം 9.2 km നീളത്തിൽ കിഴക്ക് നിന്നും പടിഞ്ഞാറോട്ട് പരന്നായി ഷിംല സ്ഥിതി ചെയ്യുന്നു.
  • ഷിംലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ജക്കൂ മലകൾ 2454 meters (8051 ft) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഷിംല. ബലം കുറഞ്ഞ നിർമ്മാണ രീതികളും അശാസ്ത്രീയമായ രീതികളും ഇവിടുത്തെ പ്രദേശങ്ങൾക്ക് വളരെയധികം ഭീഷണിയായി മാറിയിട്ടുണ്ട്
  • . നഗരത്തിലെ ഏറ്റവും അടുത്ത നദി 21 കി. മി ദൂരത്തിൽ സറ്റ്ലെജ് നദിയാണ്. യമുനയുടെ ഉൾ നദികളായ ഗിരി, പബ്ബാർ എന്നീ നദികളും നഗരത്തിനു സമീപത്തു കൂടെ ഒഴുകുന്നു. ഷിംലക്കു സമീപം വനമേഖല ഏകദേശം 414 hectares (1023 acres) ആയി പരന്നു കിടക്കുന്നു.

Related Questions:

The Archaeological Survey of India' is headquartered in which of the following cities?
Indian Bureau of Mines has its headquarters at
The headquarters of the Malabar District during the British regime
ഇന്ദിര ഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?
അനർട്ടിന്റെ ആസ്ഥാനം