ഇന്ത്യയിലെ ഏക അഗ്നിപർവതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?Aകവരത്തിBഅഗത്തിCആൻഡമാൻ നിക്കോബാറിലെ ബാരൻ ദ്വീപുകൾDപോർട്ട് ബ്ലെയർAnswer: C. ആൻഡമാൻ നിക്കോബാറിലെ ബാരൻ ദ്വീപുകൾ Read Explanation: ബാരൻ ദ്വീപ് ആൻഡമാൻ കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ബാരൻ ദ്വീപ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്ഥിരീകരിക്കപ്പെട്ട ഏക സജീവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സുമാത്ര മുതൽ മ്യാൻമർ വരെയുള്ള അഗ്നിപർവ്വതങ്ങളുടെ ശൃംഖലയിലും സജീവമായ ഒരേയൊരു അഗ്നിപർവ്വതമാണിത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന് ഏകദേശം 138 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. അഗ്നിപർവതത്തിന്റെ രേഖപ്പെടുത്തിയ ആദ്യത്തെ സ്ഫോടനം 1787ലായിരുന്നു. അതിനുശേഷം, അഗ്നിപർവ്വതം പത്തിലധികം തവണ ഈ അഗ്നിപർവതത്തിൽ സ്ഫോടനം ഉണ്ടായിട്ടുണ്ട് ഏറ്റവും ഒടുവിലായി 2020 ലാണ് ബാരൻ ദ്വീപിൽ സ്ഫോടനം ഉണ്ടായത്. Read more in App