App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠത്തിൻറെ സമ്മാന തുക എത്രയാണ്?

A5 ലക്ഷം

B11 ലക്ഷം

C7 ലക്ഷം

D8 ലക്ഷം

Answer:

B. 11 ലക്ഷം

Read Explanation:

ജ്ഞാനപീഠം

  • ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനമാണ് ജ്ഞാനപീഠം
  • നൽകുന്നത് :  'ടൈംസ് ഓഫ് ഇന്ത്യ' ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാരതീയ ജ്ഞാനപീഠം ട്രസ്ട് 
  • 1944 ഫെബ്രുവരി 14നാണ് ജ്ഞാനപീഠം ട്രസ്റ്റ് രൂപീകരിച്ചത്.
  • ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ - ശാന്തിപ്രസാദ് ജെയിൻ
  • ജ്ഞാനപീഠം പുരസ്‌കാരം ആരംഭിച്ചത് - 1965
  • ജ്ഞാനപീഠത്തിന്റെ അവാർഡ് തുക - 11 ലക്ഷം
  • ആദ്യ ജ്ഞാനപീഠം സ്വന്തമാക്കിയത് ഒരു മലയാളിയാണ് - ജി.ശങ്കരക്കുറുപ്പ്
  • ജി.ശങ്കരക്കുറുപ്പിനെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനാക്കിയ കൃതി - ഓടക്കുഴൽ
  • ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ് - താരാശങ്കർ ബന്ദോപാദ്യായ് (1966, ബംഗാൾ)
  • ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത - ബംഗാളി എഴുത്തുകാരിയായ ആശാപൂർണ ദേവി (1976)
  • ആശാപൂർണ ദേവിയ്ക്ക് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി - പ്രഥം പ്രതിശ്രുതി
  • ജ്ഞാനപീഠം ലഭിച്ച രണ്ടാമത്തെ വനിത - അമൃതപ്രീതം (1981, പഞ്ചാബി)
  • ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി - അക്കിത്തം അച്യുതൻ നമ്പൂതിരി (93 വയസ്സ്)
  • ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - പി.വി.അഖിലാണ്ഡം (തമിഴ്, 52 വയസ്സ്)
  • 23  ഭാഷകളിലെ സാഹിത്യകൃതികൾക്കാണ് ജ്ഞാനപീഠം നൽകുന്നത്

  • എഴുത്തുകാരുടെ ഏതെങ്കിലും ഒരു കൃതിക്ക് ജ്ഞാനപീഠം പുരസ്‌കാരം നൽകുന്നത് നിർത്തലാക്കി,തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരന്റെ സമഗ്രസംഭാവനയ്ക്ക്, അതായത് മൊത്തം കൃതികൾ പരിഗണിച്ച് അവാർഡ് നൽകി തുടങ്ങിയ വർഷം - 1982

ജ്ഞാനപീഠം നേടിയ മലയാളികൾ

  • ജി.ശങ്കരക്കുറുപ്പ് (1965) (ഓടക്കുഴൽ)
  • എസ്.കെ.പൊറ്റെക്കാട് (1980) (ഒരു ദേശത്തിൻ്റെ കഥ)
  • തകഴി (1984) (കയർ)
  • എം.ടി.വാസുദേവൻ നായർ (1995)
  • ഒ.എൻ.വി കുറുപ്പ് (2007
  • അക്കിത്തം (2019)

Related Questions:

In how many languages was the Bal Sahitya Puraskar awarded in 2021?
ടി.ഓ.എഫ് ടൈഗേഴ്‌സ് എന്ന സംഘടന നൽകുന്ന 2024 ലെ സാങ്ക്ച്യുറി ഏഷ്യാ അവാർഡിന് ലഭിച്ചത് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ടൂറിസം വകുപ്പിനാണ് ?
യുനെസ്കോയുടെ ഏഷ്യ-പസഫിക് കൾച്ചർ ഹെറിറ്റേജ് പുരസ്കാരം ലഭിച്ച രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷൻ ?
2018-ലെ Top Challenger Award ആർക്കാണ് ?

താഴെ പറയുന്നവരിൽ ആർക്കൊക്കെയാണ് മരണാനന്തര ബഹുമതിയായി 2024 ൽ കീർത്തിചക്ര പുരസ്‌കാരം ലഭിച്ചത് ?

(i) ക്യാപ്റ്റൻ അൻഷുമാൻ സിംഗ്, ഹവിൽദാർ അബ്‌ദുൾ മജീദ് 

(ii) ശിപായി പവൻ കുമാർ 

(iii) ലഫ്. ജനറൽ ജോൺസൺ പി മാത്യു, ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ 

(iv) മേജർ മാനിയോ ഫ്രാൻസിസ്