ഇന്ത്യയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ബോധന ഭാഷയായി മാതൃഭാഷയെ ശുപാർശ ചെയ്ത കമ്മീഷൻ ഏത് ?
Aഹണ്ടർ കമ്മീഷൻ
Bകോത്താരി കമ്മീഷൻ
Cരാധാകൃഷ്ണൻ കമ്മീഷൻ
Dസാഡ്ലർ കമ്മീഷൻ
Answer:
A. ഹണ്ടർ കമ്മീഷൻ
Read Explanation:
ഹണ്ടർ കമ്മീഷൻ (1882)
- ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ / ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ - ഹണ്ടർ കമ്മീഷൻ
- ബ്രിട്ടീഷ് ഇന്ത്യയിൽ ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി - റിപ്പൺ പ്രഭു
- ഹണ്ടർ കമ്മീഷന്റെ ചെയർമാൻ / അദ്ധ്യക്ഷൻ - വില്യം വിൽസൺ ഹണ്ടർ
- ഭാരതീയർക്കും മിഷനറിമാർക്കും കമ്മീഷനിൽ പ്രാതിനിധ്യം നൽകി.
- വുഡ്സ് ഡെസ്പാച്ചിലെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രായോഗിക രൂപം നല്‍കാന്‍ രൂപികരിച്ച കമ്മീഷന്‍ - ഹണ്ടര്‍ കമ്മീഷന്‍
- പ്രൈമറി സ്കൂൾ വിദ്യാഭ്യാസം തദ്ദേശ സമിതികൾക്ക് വിട്ടുകൊടുക്കാൻ നിർദ്ദേശിച്ച കമ്മീഷൻ - ഹണ്ടര്‍ കമ്മീഷന്‍
- ഹണ്ടർ കമ്മീഷൻ നിലവിൽ വരുമ്പോൾ അംഗസംഖ്യ - 21
ഹണ്ടർ കമ്മീഷന്റെ പ്രധാന ശിപാർശകൾ :-
- പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് ഗവൺമെന്റിന്റെ ബാധ്യതയാണ്. അതിന്റെ ഉദ്ദേശ്യം സാമാന്യ ജനത്തിനു വിദ്യാഭ്യാസം നൽകുകയായിരിക്കണം. ഉന്നത വിദ്യാഭ്യാസത്തിനുള്ള ചവിട്ടുപടിയായല്ല പ്രാഥമിക വിദ്യാഭ്യാസത്തെ കാണേണ്ടത്. പ്രാഥമികഘട്ടത്തിൽ അധ്യയന മാധ്യമം പ്രാദേശികഭാഷകൾ തന്നെയായിരിക്കണം.
- പിന്നാക്ക സമുദായങ്ങളിലേക്കും ഗോത്രവർഗങ്ങളിലേക്കും വിദ്യാഭ്യാസം വ്യാപിപ്പിക്കാൻ വേണ്ടത്ര ധനം നീക്കിവയ്ക്കണം.
- പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി ബ്രിട്ടീഷ് ഭരണപ്രദേശത്ത് ഒന്നു തന്നെയായിരിക്കണം.
- പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക ഫണ്ട് ഏർപ്പെടുത്തണം. അവയ്ക്ക് ഗവൺമെന്റ് ധനസഹായം നൽകണം.
- എല്ലാ പ്രൈമറി അധ്യാപകരും അധ്യാപക പരിശീലനം സിദ്ധിച്ചവരായിരിക്കണം. അതിനുവേണ്ട നടപടികൾ സ്വീകരിക്കണം
- അധ്യാപിക പരിശീലനത്തിന് നോര്‍മല്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന് ശുപാര്‍ശ ചെയ്തു.
- സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ വേണ്ടി പെൺപള്ളിക്കൂടങ്ങൾക്ക് വേണ്ടത്ര ധനസഹായം നൽകേണ്ടതാണ്.