App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഇന്ന് നിലവിലില്ലാത്ത വാർത്താവിനിമയ ഉപാധി ?

Aടെലിഗ്രാഫ്

Bതപാൽ

Cറേഡിയോ

Dടെലിഫോൺ

Answer:

A. ടെലിഗ്രാഫ്

Read Explanation:

  •  ടെലിഗ്രാഫ് - ഭൂതലത്തിലൂടെ കമ്പികൾ വലിച്ചുകെട്ടി അവയിലൂടെ പ്രത്യേകം ക്രോഡീകരിച്ച കോഡുകളിലേക്കുള്ള സന്ദേശങ്ങൾ പ്രസാരണം ചെയ്തുകൊണ്ട് വാർത്താവിനിമയം നടത്തിയ രീതി 

  • ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരങ്ങൾക്കും വെവ്വേറെ കോഡുകൾ ഇതിൽ ഉപയോഗിച്ചിരുന്നു 

  • അയക്കുന്നിടത്ത് അക്ഷരങ്ങളെ കോഡുകളാക്കി മാറ്റിയും സ്വീകരിക്കുന്നിടത്ത് അവയെ തിരികെ വാക്കുകളാക്കി എഴുതിയും ആണ് ഇത് പ്രവർത്തിച്ചിരുന്നത് 

  • 1850 നവംബർ 5 നാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാം സന്ദേശം അയച്ചത് 

  • ഡോക്ടർ വില്യം ബ്രൂക്ക് ഒഷുഗെൻസിയാണ് ഇതിന്റെ ചുമതല നിർവഹിച്ചത് 

  • കൽക്കത്തയിൽ നിന്ന് ഡയമണ്ട് ഹാർബർ വരെയുള്ള 43.5 കിലോമീറ്റർ ദൂരമായിരുന്നു ആദ്യ ടെലിഗ്രാഫ് ലൈൻ 

  • 2013 ജൂലായ് 15 ന് ടെലിഗ്രാം സേവനം ഇന്ത്യയിൽ അവസാനിപ്പിച്ചു 

Related Questions:

വിവിധ് ഭാരതി ആരംഭിക്കാൻ ശുപാർശ നൽകിയ കമ്മിറ്റിയുടെ തലവൻ?
മലയാളിയായ ആദ്യ പ്രതിരോധമന്ത്രി ?
ഒരു ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗര പരിധി ഏതിൽ പെടുന്നു ?
Where are tanks manufactured in India?
Sufficient Stamp should be affixed if the value exceeds: