ഇന്ത്യയിൽ ആദ്യമായി സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവകലാശാല ?
Aബോംബെ സർവകലാശാല
Bകേരള സർവകലാശാല
Cഡൽഹി സർവ്വകലാശാല
Dകൊൽക്കത്ത സർവകലാശാല
Answer:
A. ബോംബെ സർവകലാശാല
Read Explanation:
സമൂഹശാസ്ത്രം (Sociology)
- മനുഷ്യജീവിതത്തിന്റെ സാമൂഹിക വശങ്ങളെക്കുറിച്ച് നടത്തുന്ന ശാസ്ത്രീയ പഠനം - സമൂഹശാസ്ത്രം (Sociology)
 - സമൂഹശാസ്ത്രം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് - സാമൂഹികഭൗതികശാസ്ത്രം (Social Physics)
 - സമൂഹശാസ്ത്രത്തിന്റെ ഉത്ഭവത്തിന് വഴിയൊരുക്കിയ വിപ്ലവങ്ങൾ : 
- ജ്ഞാനോദയം അഥവാ ശാസ്ത്രവിപ്ലവം
 - ഫ്രഞ്ചുവിപ്ലവം
 - വ്യാവസായിക വിപ്ലവം
 
 - സമൂഹശാസ്ത്രം ഉത്ഭവിച്ച നൂറ്റാണ്ട് - പത്തൊമ്പതാം നൂറ്റാണ്ട്
 - പത്തൊമ്പതാം നൂറ്റാണ്ട് ചരിത്രത്തിൽ അറിയപ്പെടുന്നത് - വിപ്ലവയുഗം (Age of Revolutions)
 - സമൂഹശാസ്ത്രം ഉത്ഭവിച്ച പ്രദേശം - പടിഞ്ഞാറൻ യൂറോപ്പ്
 - സമൂഹശാസ്ത്രത്തിന്റെ പിതാവ് - അഗസ്ത് കോതെ
 - ഇന്ത്യയിൽ സമൂഹശാസ്ത്രപഠനം ആരംഭിച്ച നൂറ്റാണ്ട് - ഇരുപതാം നൂറ്റാണ്ട്
 - ഇന്ത്യയിൽ ആദ്യമായി സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവകലാശാല - ബോംബെ സർവകലാശാല
 
