App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കായിക താരങ്ങൾക് നൽകുന്ന അർജുന അവാർഡ് നേടിയ ആദ്യ മലയാളി ?

Aസുരേഷ് ബാബു

Bസി. ബാലകൃഷ്ണൻ

Cജിമ്മി ജോർജ്

Dധൻരാജ് പിള്ള

Answer:

B. സി. ബാലകൃഷ്ണൻ

Read Explanation:

 അർജുന അവാർഡ്

  • ഇന്ത്യയിൽ മികച്ച കായിക താരങ്ങൾക്ക് നൽകുന്ന രണ്ടാമത്തെ പരമോന്നത പുരസ്‌കാരമാണ് അർജുന അവാർഡ് (ഒന്നാമത് - ഖേൽരത്ന).
  • കേന്ദ്ര യുവജന-കാര്യ കായിക വകുപ്പ് മന്ത്രാലയമാണ് പ്രതിവർഷം അവാർഡ് നൽകുന്നത്.
  • 1961 മുതലാണ് നൽകിത്തുടങ്ങിയത്. 
  • അർജ്ജുനൻ്റെ വെങ്കല പ്രതിമയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
  • അർജുന അവാർഡിന്റെ സമ്മാനത്തുക - 15 ലക്ഷം രൂപ

  • അർജുന അവാർഡ് നേടിയ ആദ്യ ടെന്നീസ് താരം -  രാമനാഥന്‍ കൃഷ്ണന്‍ (1961)
  • അർജുന അവാർഡ് നേടിയ ആദ്യ ഫുട്ബോൾ താരം - പ്രദീപ് കുമാർ ബാനർജി (1961)
  •  അർജുന അവാർഡ് നേടിയ ഏക മലയാളി ഫുട്ബോൾ താരം - ഐ.എം.വിജയൻ (2003)
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി - സി.ബാലകൃഷ്ണൻ (1965, പർവതാരോഹണം)
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത - കെ.സി.ഏലമ്മ (1975, വോളിബോൾ)
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി അത്‌ലറ്റ് - ടി.സി.യോഹന്നാൻ (1974, അത്ലറ്റിക്‌സ്)

 


Related Questions:

ട്വൻറി-20 ക്രിക്കറ്റിൽ അതിവേഗം 10000 റൺസ് നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ആദ്യ ഒളിംപിക്സ് എവിടെയായിരുന്നു ?
2024 ലെ ഫ്രഞ്ച് ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ ഡബിൾസ് കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?

സന്തോഷ് ട്രോഫിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഇന്ത്യയിലെ ഒരു അന്തർസംസ്ഥാന ഫുട്ബോൾ മത്സരമാണ് സന്തോഷ് ട്രോഫി
  2. 1941-ലാണ് സന്തോഷ് ട്രോഫി ഫുട്ബോൾ ആരംഭിച്ചത്. 
  3. പ്രഥമ സന്തോഷ് ട്രോഫി വിജയികൾ ബംഗാൾ ആയിരുന്നു.
  4. കേരളത്തിന് അവസാനമായി സന്തോഷ് ട്രോഫി ലഭിച്ചത് 2022 ലാണ്.
    2018ലെ വിന്റർ ഒളിമ്പിക്സ് വേദിയായത്?