App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ദാരിദ്ര നിർണയവുമായി ബന്ധപ്പെട്ടുള്ള കമ്മീഷൻ :

Aലക്‌ഡാവാല കമ്മീഷൻ

Bസുരേഷ് ടെണ്ടുൽക്കർ കമ്മീഷൻ

Cസി. രംഗരാജൻ കമ്മീഷൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ലക്‌ഡാവാല കമ്മീഷൻ

  • ഇന്ത്യയിലെ ദാരിദ്ര്യരേഖ നിശ്ചയിക്കാൻ സാമ്പത്തിക വിദഗ്ധൻ പ്രൊഫസർ ഡി ടി ലക്‌ഡാവാലയുടെ നേതൃത്വത്തിൽ 1993-ൽ സ്ഥാപിച്ച കമ്മിറ്റിയാണ് ലക്‌ഡാവാല കമ്മിറ്റി.
  • ഈ കമ്മറ്റിയുടെ ശുപാർശകൾ പ്രധാനമായും അരി,പരിപ്പ് ,മാംസം, മത്സ്യം, മുട്ട, പച്ചക്കറികൾ, പഴങ്ങൾ എന്നിമാംസംടുന്ന പോഷകാഹാര ലഭ്യത എല്ലാ വിഭാഗം ആളുകൾക്കും ഉറപ്പുവരുത്തുക എന്നതായിരുന്നു.

സുരേഷ് ടെണ്ടുൽക്കർ കമ്മിറ്റി

  • 2009ൽ രൂപീകരിക്കപ്പെട്ട കമ്മിറ്റി.
  • കലോറി ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യം കണക്കാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി മറ്റു മാനദണ്ഡങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഈ കമ്മിറ്റി പ്രവർത്തിച്ചത്

ഈ സമിതി താഴെ പറയുന്ന ശുപാർശകൾ നൽകി :

  • ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉടനീളം ഒരു ഏകീകൃത ദാരിദ്ര്യരേഖ ബാസ്കറ്റ് (PLB) ക്രമപ്പെടുത്തുക.
  • വില ക്രമീകരണവുമായി ബന്ധപ്പെട്ട സ്ഥലപരവും താൽക്കാലികവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വില ക്രമീകരണ നടപടിക്രമത്തിലെ മാറ്റങ്ങൾ ശുപാർശ ചെയ്തു
  • ദാരിദ്ര്യം കണക്കാക്കുമ്പോൾ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള സ്വകാര്യ ചിലവുകളെ കൂടെ സംയോജിപ്പിക്കുക.

സി. രംഗരാജൻ കമ്മീഷൻ

  • 2012ൽ രൂപീകരിക്കപ്പെട്ടു.
  • മുൻകാലത്ത് ടെണ്ടുൽക്കർ കമ്മിറ്റി നൽകിയ ശുപാർശകളെ നിരാകരിച്ചു.
  • രംഗരാജൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം നഗരങ്ങളിൽ 47 രൂപയിൽ താഴെ ചെലവിടുന്ന വ്യക്തികളെ ദരിദ്രരായി കണക്കാക്കണം.
  • ഗ്രാമങ്ങളിൽ പ്രതിദിനം 32 രൂപയിൽ താഴെ ചെലവിടുന്ന വ്യക്തികളെയും ദരിദ്രരായി കണക്കാക്കണം എന്ന് കമ്മിറ്റി ശുപാർശ ചെയ്തു.

 


Related Questions:

A key feature of the Food Security Act is that it makes food security a:
BPL വിഭാഗത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം ?
Despite increased food production, poverty persists in India due to
Food security is defined as
ടാസ്‌ക് ഫോഴ്‌സ് ഓൺ പ്രോജക്ഷൻസ് ഓഫ് മിനിമം നീഡ്‌സ് ആന്റ് ഇഫക്‌ടീവ് കൺസംപ്ഷൻ ഡിമാന്റ് എന്ന കർമ്മസേന രൂപീകരിച്ച വർഷം ഏതാണ് ?