പരിസ്ഥിതി സംരക്ഷണ നിയമം ,1986 (EPA)
- 1986 മാർച്ചിൽ പാസ്സാവുകയും 1986 നവംബർ 19 ന് നിലവിൽ വരികയും ചെയ്തു .
- പരിസ്ഥിതി സുരക്ഷയുടെ ദീർഘകാല ആവശ്യകതകൾ പഠിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിയമ സംഹിതയാണിത്.
- ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 253 പ്രകാരമാണ് പരിസ്ഥിതി സംരക്ഷണ നിയമം നടപ്പിലാക്കിയത്.
- പരിസ്ഥിതി മലിനീകരണം അതിന്റെ എല്ലാ രൂപത്തിലും തടയുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകമായുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് അധികാരികളെ ചുമതലപ്പെടുത്താനും EPA കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്നു.