App Logo

No.1 PSC Learning App

1M+ Downloads
ദത്താവകാശ നിരോധന നയം ഇന്ത്യയിൽ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര്?

Aഡൽഹൗസി

Bമിന്റോ

Cമൗണ്ട് ബാറ്റൻ

Dവെല്ലസ്ലി

Answer:

A. ഡൽഹൗസി

Read Explanation:

ഇന്ത്യയിലെ ബ്രിട്ടിഷ്സാമ്രാജ്യത്തിന്റെ വികസനത്തിനുവേണ്ടി 1848ന്മുതൽ 1856 വരെ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് ദത്തപഹാരനയം അഥവാ ദത്തവകാശനിരോധന നയം, (Doctrine of lapse). യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമാക്കുവാൻ ദത്തപഹാര നയത്തിലൂടെ ഡൽഹൗസി പ്രഭുവിനു കഴിഞ്ഞു. ദത്തപഹാരനയം അനുസരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രഭാവത്തിൻ കീഴിലായിരുന്ന ഒരു സാമന്തരാജ്യത്തിലെ (Dependent State) ഭരണാധികാരി അയോഗ്യനാണെന്ന് തെളിയുകയാണെങ്കിലോ മരിക്കുമ്പോൾ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടർച്ചക്കാർ ഇല്ലെങ്കിലോ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയിൽ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ.


Related Questions:

ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് സംരക്ഷണം വർധിപ്പിക്കുന്നതിന് ഏത് സുപ്രധാന നിയമനിർമാണം പാസ്സാക്കി ?
'രാജ്യദ്രോഹമോ കൊലപാതകമോ അല്ലാതെ, ഭീഷണിക്കു വഴങ്ങി ഒരാൾ ചെയ്യുന്ന കൃത്യങ്ങൾക്ക് അയാളെ കുറ്റവാളിയായി കണക്കാക്കപ്പെടുന്നില്ല എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 19-ാം വകുപ്പു പ്രകാരം മജിസ്ട്രേറ്റ് പുറപ്പെടുവിക്കുന്ന താമസ ഉത്തരവു പ്രകാരം ഏതൊക്കെ നിവർത്തികളാണ് പരാതിക്കാരിക്ക് ലഭ്യമായിട്ടുള്ളത് ?
ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്?
1975 ൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഉള്ള രാഷ്ട്രപതി :