ഇന്ത്യയിൽ ബ്രിട്ടീഷുകാർ രാഷ്ട്രീയ ആധിപത്യം സ്ഥാപിച്ചത് ഏത് യുദ്ധത്തിലൂടെയാണ്?
Aബക്സാർ യുദ്ധം
Bപ്ലാസി യുദ്ധം
Cവാൻഡിവാഷ് യുദ്ധം
Dബംഗാളിലെ യുദ്ധം
Answer:
B. പ്ലാസി യുദ്ധം
Read Explanation:
പ്ലാസി യുദ്ധം (Battle of Plassey)
- 1757 ജൂൺ 23-നാണ് പ്ലാസി യുദ്ധം നടന്നത്.
- ഇന്ത്യയിലെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രാഷ്ട്രീയ ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധമാണിത്.
- ബംഗാളിലെ നവാബായിരുന്ന സിറാജ് ഉദ് ദൗളയും ബ്രിട്ടീഷ് സൈന്യത്തിൻ്റെ കമാൻഡർ ആയിരുന്ന റോബർട്ട് ക്ലൈവും തമ്മിലാണ് ഈ യുദ്ധം നടന്നത്.
- രാബർട്ട് ക്ലൈവ്, മിർ ജാഫറുമായുള്ള ഒത്തതീർപ്പ് വഴിയാണ് വിജയം നേടിയത്. മിർ ജാഫർ സിറാജ് ഉദ് ദൗളയുടെ സൈന്യത്തിലെ പ്രധാനിയായിരുന്നു.
- ഈ യുദ്ധം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബംഗാളിൽ വ്യാപാരപരമായ അവകാശങ്ങൾക്കപ്പുറം രാഷ്ട്രീയ അധികാരം നേടാൻ സഹായിച്ചു.
- പ്ലാസി യുദ്ധത്തിനു ശേഷം, മിർ ജാഫറിനെ ബംഗാളിൻ്റെ നവാബായി ബ്രിട്ടീഷുകാർ അവരോധിച്ചു. ഇത് ബ്രിട്ടീഷ് നിയന്ത്രിത ഭരണത്തിന് വഴിവെച്ചു.
- ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ യൂറോപ്യൻ ശക്തികളുടെ സൈനിക-രാഷ്ട്രീയ മേൽക്കോയ്മയുടെ തുടക്കമായി ഈ യുദ്ധം കണക്കാക്കപ്പെടുന്നു.
- ഇതിലൂടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയുടെ വാണിജ്യത്തിലും ഭരണത്തിലും വലിയ സ്വാധീനം ചെലുത്താൻ തുടങ്ങി.