ഇന്ത്യയിൽ വന്ന ആദ്യ യൂറോപ്യന്മാർ :
Aപോർട്ടുഗീസുകാർ
Bഇംഗ്ലീഷുകാർ
Cഫ്രഞ്ചുകാർ
Dഡച്ചുകാർ
Answer:
A. പോർട്ടുഗീസുകാർ
Read Explanation:
- ഇന്ത്യയിലെത്തിയ ആദ്യ വിദേശികൾ അറബികളാണ്
- എന്നാൽ കടൽ മാർഗം ഇന്ത്യയിൽ എത്തിയത് യൂറോപ്യൻമാറായിരുന്നു
- കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻമാർ : പോർച്ചുഗീസുകാർ.
- ഇന്ത്യയിൽ അവസാനം എത്തിയ യൂറോപ്യൻമാർ : ഫ്രഞ്ചുകാർ.
- ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ വിദേശികൾ : ഡച്ചുകാർ
ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യന്മാരുടെ ക്രമം:
- പോർച്ചുഗീസുകാർ
- ഡച്ചുകാർ
- ബ്രിട്ടീഷുകാർ
- ഫ്രഞ്ചുകാർ
- പറങ്കികൾ എന്ന് അറിയപ്പെടുന്നത് : പോർച്ചുഗീസുകാർ
- പരന്ത്രീസുകാർ എന്നറിയപ്പെടുന്നത് : ഫ്രഞ്ചുകാർ
- ലന്തക്കാർ എന്നറിയപ്പെടുന്നത് : ഡച്ചുകാർ
- വെള്ളക്കാർ എന്നറിയപ്പെടുന്നത് : ബ്രിട്ടീഷുകാർ
- ബിലാത്തികൾ എന്നറിയപ്പെടുന്ന : ബ്രിട്ടീഷുകാർ
- മൂറുകൾ എന്നറിയപ്പെടുന്ന : അറബികൾ
- യവനർ എന്നറിയപ്പെടുന്ന : ഗ്രീക്കുകാർ
- ശീമക്കാർ എന്നറിയപ്പെടുന്ന : ഇംഗ്ലീഷുകാർ
പോർച്ചുഗീസുകാർ:
- വാണിജ്യ വികസനം എന്ന ലക്ഷ്യത്തോടെ യൂറോപ്യന്മാർ പതിനഞ്ചാം നൂറ്റാണ്ടിൽ നടത്തിയ സമുദ്രാന്തര യാത്രകളുടെ ഭാഗമായിട്ടാണ് പോർച്ചുഗീസുകാർ കേരളത്തിൽ വന്നത്.
- യൂറോപ്പിൽനിന്നും കപ്പൽ മുഖേന 1498 മെയ് 20ന് വാസ്കോഡഗാമ കാപ്പാട് തീരത്ത് വന്നിറങ്ങി.
- അക്കാലത്ത് കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാവ് വാസ്കോഡഗാമയ്ക്ക് കച്ചവട സൗകര്യങ്ങൾ നൽകിയില്ല.
- അതിനാൽ അദ്ദേഹം കണ്ണൂരിലെത്തി ആവശ്യമായ വിഭവങ്ങൾ ശേഖരിച്ചു പോർച്ചുഗലിലേക്ക് തിരിച്ചു പോയി.
- വാസ്കോഡഗാമക്ക് പിന്നാലെ അൽ മേഡ, അൽബുക്കർക്ക് തുടങ്ങിയ പോർച്ചുഗീസുകാർ വാണിജ്യത്തിനായി ഇവിടെയെത്തി.
- ഗോവ, ദാമൻ ദിയു എന്നീ സ്ഥലങ്ങൾ ആയിരുന്നു ഇവരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ.