App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ 1 ൻറെ ദൗത്യ കാലാവധി എത്ര ?

A5 വർഷം 2 മാസം

B5 വർഷം 6 മാസം

C3 വർഷം 2 മാസം

D2 വർഷം 2 മാസം

Answer:

A. 5 വർഷം 2 മാസം

Read Explanation:

ആദിത്യ-L1:

  • സൂര്യനെ നിരീക്ഷിക്കുന്നതിനായി സമർപ്പിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ദൗത്യമാണിത്.
  • ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ISRO) മറ്റ് വിവിധ ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങളും സംയുക്തമായി രൂപകല്പന ഒരു കൊറോണഗ്രാഫി ബഹിരാകാശ പേടകമാണ് ദൗത്യത്തിന് ഉപയോഗിച്ചത് 
  • 2023 സെപ്റ്റംബർ 2-ന് PSLV C57-ലാണ്  ആദിത്യ-L1 വിക്ഷേപിക്കപ്പെട്ടത്
  • സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം ആയിരുന്നു ലോഞ്ചിങ്ങ് സെൻറർ 
  • പ്രോജക്ട് ഡയറക്ടർ: നിഗർ ഷാജി
  • ദൗത്യ കാലയളവ് : 5 വർഷം 2 മാസം

ദൗത്യ ലക്ഷ്യങ്ങൾ:

  • സൂര്യന്റെ ക്രോമോസ്ഫിയറിന്റെയും കൊറോണ (പുറം പാളി) യുടെയും ചലനാത്മകത നിരീക്ഷിക്കുക.
  • സൂര്യന്റെ സ്ഥാനത്തിന് ചുറ്റുമുള്ള ഭൗതിക കണിക പരിസ്ഥിതി നിരീക്ഷിക്കുക.
  • സൂര്യന്റെ കൊറോണയ്ക്ക് താഴെയുള്ള ഒന്നിലധികം പാളികളിൽ സോളാർ സ്ഫോടനത്തിലേക്ക് നയിക്കുന്ന പ്രക്രിയകളുടെ ക്രമം നിർണ്ണയിക്കുക.
  • ബഹിരാകാശ കാലാവസ്ഥയും സൗരവാതത്തിന്റെ ഉത്ഭവവും ഘടനയും ചലനാത്മകതയും പഠിക്കുക.

Related Questions:

ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS -ID ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ് ഏതാണ് ?
2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ ബഹിരാകാശത്തുനിന്ന് ഭൂമിയിൽ വിജയകരമായി തിരിച്ചിറക്കിയ ഉപഗ്രഹം ഏത് ?
സ്വകാര്യ മേഖലയ്ക്ക് വിട്ടു നൽകാൻ ISRO തീരുമാനിച്ച റോക്കറ്റ് ?
‘Adithya Mission' refers to :
ഐ എസ് ആർ ഓ യുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണ ദൗത്യമായ സ്പെഡെക്സ് വിക്ഷേപിച്ചത് എന്ന് ?