App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ടോപ്പോഷീറ്റുകൾക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് നമ്പറുകൾ നൽകിയിരിക്കുന്നത് ?

Aഅക്ഷരമാലാക്രമം അടിസ്ഥാനപ്പെടുത്തി

Bഭൂമിശാസ്ത്രപരമായ സവിശേഷതകൾ പരിഗണിച്ച്

Cഇന്ത്യയും സമീപ രാജ്യങ്ങളുമടങ്ങിയ ഭൂപടപരമ്പര അടിസ്ഥാനപ്പെടുത്തി

Dജനസാന്ദ്രത പരിഗണിച്ച്

Answer:

C. ഇന്ത്യയും സമീപ രാജ്യങ്ങളുമടങ്ങിയ ഭൂപടപരമ്പര അടിസ്ഥാനപ്പെടുത്തി

Read Explanation:

  • ഇന്ത്യയുടെ ടോപ്പോഷീറ്റുകൾക്ക് നമ്പറുകൾ നൽകിയിരിക്കുന്നത് 'ഇന്ത്യയും സമീപ രാജ്യങ്ങളുമടങ്ങിയ ഭൂപടപരമ്പര (India and adjoining countries map series) അടിസ്‌ഥാനമാക്കിയാണ്.

  • ഈ പരമ്പരയിൽ ഉൾപ്പെട്ട ഷീറ്റുകൾ ഓരോന്നും 1:1000000 എന്ന തോതിലായതിനാൽ ഇവ മില്യൺ ഷീറ്റുകളെന്നറിയപ്പെടുന്നു.

  • 4 ഡിഗ്രി അക്ഷാംശവും 4 ഡിഗ്രി രേഖാംശവും വ്യാപ്തിയായി ഉൾക്കൊള്ളുന്ന മില്യൺ ഷീറ്റുകൾക്ക് 1 മുതൽ 105 വരെ നമ്പറുകൾ നൽകിയിരിക്കുന്നു.

  • ഈ നമ്പറുകളാണ് സൂചക നമ്പറുകൾ (Index number)

Related Questions:

'നിഫെ' എന്ന പേരിലറിയപ്പെടുന്ന ഭൂമിയുടെ പാളി ഏത് ?
23 1/2° വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് എന്ത് ?
മാർച്ച് 21 മുതൽ, ജൂൺ 21 വരെ ഉത്തരാർദ്ധ ഗോളത്തിൽ, പൊതുവേ അനുഭവപ്പെടുന്നതാണ് ----------?
Himalayan mountain range falls under which type of mountains?
' അഗ്നിയുടെ ദ്വീപ് ' എന്ന അപരനാമമുള്ള ദ്വീപ് ഏതാണ് ?