App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മിഷണർ ആര്?

Aഡോ. കെ.എം. ചന്ദ്രശേഖർ

Bഹീരാലാൽ സമരിയ

Cവിനോദ്‌കുമാർ തിവാരി

Dസുധീർ ഭാർഗവ

Answer:

B. ഹീരാലാൽ സമരിയ

Read Explanation:

വിവരാവകാശ കമ്മീഷൻ

  • വിവരാവകാശ നിയമത്തിന്റെ (2005) വ്യവസ്ഥകൾ പ്രകാരം 2005-ൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ സ്ഥാപിക്കപ്പെട്ടു.
  • 2005-ലെ വിവരാവകാശനിയമ പ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി നൽകപ്പെട്ടിരിക്കുന്നു.
  • മുഖ്യ വിവരാവകാശ കമ്മിഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്രവിവരവകാശ കമ്മീഷൻ്റെ ഘടന
  • പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ഒരു ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്.
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
  • ന്യൂഡൽഹിയിലെ സി.ഐ.സി ഭവനാണ് വിവരാവകാശ കമ്മീഷൻ്റെ ആസ്ഥാനം.
  • കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്നത് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്

Related Questions:

ഭരണഘടനയുടെ ആർട്ടിക്കിൾ 338 വ്യവസ്ഥ ചെയ്യുന്നത് എന്ത് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ?

ഇന്ത്യയുടെ മുൻകാല ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻമാർ മാത്രം അടങ്ങുന്ന സെറ്റ് / സെറ്റുകൾ തിരിച്ചറിയുക.

  1. സി. എം. ത്രിവേദി, ഡി. ആർ. ഗാഡ്ഗിൽ, സി. രംഗരാജൻ 

  2. ഗുൽസാരിലാൽ നന്ദ, പ്രണബ് മുഖർജി, മാധവ് സിംഗ് സോളങ്കി

  3. ജവന്ത് സിംഗ്, കെ. സി. പന്ത്, മൊണ്ടെക് സിംഗ് അലുവാലിയ

  4. വൈ. വി. റെഡ്ഡി, പി. വി. നരസിംഹ റാവു, മൻമോഹൻ സിംഗ്

Who recommended formation of Unilingual State of Punjab for Punjabi speaking people ?
Who appoint the Chairman of the State Public Service Commission ?
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏതുവർഷമാണ് ?