ഇന്ത്യാ-പാകിസ്ഥാൻ അതിർത്തി രേഖയ്ക്കു പറയുന്ന പേര് ?
Aമക്മഹോൻ രേഖ
Bഡ്യൂറന്റ് രേഖ
Cറാഡ്ക്ലിഫ് രേഖ
Dസിവാലിക് രേഖ
Answer:
C. റാഡ്ക്ലിഫ് രേഖ
Read Explanation:
റാഡ്ക്ലിഫ് രേഖ
ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കുവാൻ വേണ്ടിയുള്ള കമ്മീഷന്റെ ചെയർമാനായിരുന്ന സർ.സിറിൽ റാഡ്‌ക്ലിഫിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്.
മക് മോഹൻ രേഖ
ഇന്ത്യയെയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ
ഹെൻട്രി മക് മോഹൻ എന്ന വ്യക്തിയാണ് ഈ അതിർത്തി നിർണയിച്ചത്
ഡ്യൂറണ്ട് രേഖ
പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തി രേഖ
ബ്രിട്ടീഷ് ഇന്ത്യയിലെ വിദേശകാര്യ സെക്രട്ടറി ആയിരുന്ന ഹെന്രി മോർട്ടൈമർ ഡ്യൂറണ്ടിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്.