ഐഎന്‍എയുടെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും പങ്കുവഹിച്ച ഒട്ടേറെ മലയാളികളുണ്ട്. ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ച ക്യാപ്റ്റന്‍ ലക്ഷ്മി, എന്‍.രാഘവന്‍, എ.സി.എന്‍. നമ്പ്യാര്‍, കണ്ണേമ്പിള്ളി കരുണാകരമേനോന്‍, വക്കം അബ്ദുള്‍ ഖാദര്‍, എന്‍.പി.നായര്‍ തുടങ്ങിയവര്‍ അതില്‍ പ്രധാനികളാണ്. പോരാട്ടത്തിനിടയില്‍ യുദ്ധ ഭൂമിയില്‍ മരിച്ചുവീണവരും ബ്രിട്ടിഷുകാർ തൂക്കിലേറ്റിയവരും അതിലുണ്ട്. വക്കം ഖാദർ, ടി.പി. കുമാരന്‍ നായര്‍ എന്നിവരെ തൂക്കിലേറ്റി. മിസിസ് പി.കെ. പൊതുവാള്‍, നാരായണി അമ്മാള്‍ തുടങ്ങിയ കേരളീയ വനിതകളും ഐഎന്‍എയിലുണ്ടായിരുന്നു