App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന മുദ്രാവാക്യങ്ങളിൽ സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ടത് എടുത്തെഴുതുക.

Aസ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്

Bപ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

Cഎനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം

Dജയ് ജവാൻ ജയ് കിസാൻ

Answer:

C. എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം

Read Explanation:

  • 1897 ജനുവരി 23 ന് ഒറീസ്സയിലെ കട്ടക്കിൽ ജനിച്ചു.
  • പിതാവ് ജാനകിനാഥ് ബോസ്, മാതാവ് പ്രഭാവതി.
  • 1921-ൽ സർക്കാർവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു
  • 1931-ൽ ജയിലിലായിരിക്കെ കൊൽക്കത്ത  മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1938 ഹരിപുര കോൺഗ്രസ് സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1937-ൽ എമിലി ഷെങ്കൽ എന്ന ഓസ്ട്രിയക്കാരിയുമായി വിവാഹം.
  • 1939-ൽ ഗാന്ധിജിയുടെ ആശിസ്സുകളോടെ മത്സരിച്ച പട്ടാഭി സീതാരാമയ്യയെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്രബോസ് വീണ്ടും കോൺഗ്രസ് പ്രസിഡന്റായി.
  • 1939-ൽ 'ഫോർവേഡ് ബ്ലോക്ക്' എന്ന പാർട്ടി സ്ഥാപിച്ചു.
  • 1940 നവംബറിൽ ജയിലിലായിരിക്കെ നിരാഹാര സമരം നടത്തി. ആരോഗ്യം തകരാറിലായതറിഞ്ഞ് ബോസിനെ  വീട്ടുതടങ്കലിലാക്കി. 1941 ജനുവരി 7 ന് ബോസ് വീട്ടുതടങ്കലിൽനിന്ന് അപ്രത്യക്ഷനായി.
  • അദ്ദേഹം 'ഒർലാണ്ട മസാട്ട' എന്നപേരിൽ അദ്ദേഹം ജർമനിയിലേക്ക് കടന്നു. സൈനിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും ഇവിടെ വെച്ചാണ്.
  • 1942 സെപ്റ്റംബർ ഒന്നിന് ബാങ്കോക്കിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് രൂപംകൊണ്ടു.
  • റാഷ് ബിഹാരി ബോസിൽനിന്ന് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വമേറ്റെടുത്ത ബോസ് വനിതാ സേനാവിഭാഗമായ 'റാണി ഓഫ് ഝാൻസി' രൂപവത്കരിച്ചു.
  • 'ദേശ് നായക്' എന്നാണ് ടാഗോർ സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്.
  • സി.ആർ.ദാസ് ആയിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു.
  • 'Patriot of Patriots'  എന്നാണ് ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്.
  • സുഭാഷ് ചന്ദ്ര ബോസ് ഗാന്ധിജിയെ വിശേഷിപ്പിച്ചത് - രാഷ്ട്രപിതാവ്

Related Questions:

ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം രചിച്ചതാര് ?
ഗാന്ധിജിക്ക് 'രാഷ്ട്രപിതാവ്' എന്ന വിശേഷണം നൽകിയത് :
Who among the following was known as the ‘Nightingale of India’?
'ഇന്ത്യൻ വിപ്ലവ ചിന്തയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?
സർദാർ വല്ലഭായ് പട്ടേലിന്റെ എവിടെയുള്ള പ്രവർത്തനം കണ്ടിട്ടാണ് ഗാന്ധിജി 'സർദാർ' എന്ന പദവി നൽകിയത് ?